സൗദിയിൽ മാസപ്പിറവി കണ്ടു, ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം, കേരളത്തിൽ ചൊവ്വാഴ്ച

റിയാദ്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമസാന്‍ വ്രതാരംഭം. സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതോടെയാണ് തിങ്കളാഴ്ച രമസാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചത്.

അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ മാര്‍ച്ച് 12നാണ് റമസാന്‍ വ്രതാരംഭമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്ഡ എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് വ്രതാരംഭം.