പ്രതിപക്ഷ സഖ്യം സനാതന ധർമ്മത്തെ എതിർക്കുന്നത് ‘വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്ന് ബിജെപി എം പി രവിശങ്കർ പ്രസാദ്. ‘വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് പ്രതിപക്ഷ സഖ്യം സനാതന ധർമ്മത്തെ എതിർക്കുന്നത്. മറ്റേന്തെങ്കിലും വിശ്വാസങ്ങളെയോ ദൈവങ്ങളെയോ ഇവർ വിമർശിക്കുമോ? അതിനുള്ള ധൈര്യം ഇവർക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

തുടർച്ചയായി സനാതന ധർമ്മ വിരുദ്ധ പ്രസ്താവനയുമായി എത്തുന്ന ഡിഎംകെ മന്ത്രി കെ. പൊൻമുടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ മന്ത്രി പൊൻമുടിയുടെ പരാമർശത്തിലൂടെ സനാതന ധർമ്മത്തെ എതിർക്കാനും അവസാനിപ്പിക്കാനുമാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായി.

തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ വോട്ട് ശതമാനം ഉയർത്താൻ നിങ്ങൾ എവിടെ വരെ പോകുമെന്ന് സോണിയയോട് അദ്ദേഹം ചോദിക്കുകയുണ്ടായി. ഹിന്ദു വിശ്വസത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.