ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ പൂര്‍ണ സംഭരണശേഷിയുടെ തൊട്ട് അടുത്ത് ജലം എത്തിയതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴ തുടര്‍ന്നാല്‍ അധികജലം തുറന്ന് വിടേണ്ടിവരും.

ഇടുക്കി ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്. എന്നാല്‍ 2382.52 അടിയാണ് വെള്ളത്തിന്റെ ഇപ്പോഴത്തെ അളവ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴതുടരുന്നതിനാല്‍ ജലത്തിന്റെ അളവ് ഉയരുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലവും ഇടുക്കിയിലേക്ക് എത്തുന്നുണ്ട്. ഇതോടെയാണ് ഇുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അധികജലം ഒഴിക്കുകളയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.