എന്റെ പേര് പറഞ്ഞാൽ ആരും വീട് തരില്ല: വാടകയ്ക്ക് വീട് വേണമെന്ന് രഹ്ന ഫാത്തിമ

വാടകയ്ക്ക് വീട് അന്വേഷിച്ച് രഹ്നഫാത്തിമ.വീട് തേടി ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്.12 വർഷമായി താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്.ഈ ആഴ്ചയാണ് അവസാന ഡേറ്റ്എന്നാൽ തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ് -രഹ്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വാടക കൃത്യമായി തരും,വൃത്തിയായി നോക്കും എന്നീ ഉറപ്പുകൾ നൽകാമെന്നും രഹ്ന ഫാത്തിമ പറയുന്നു.എറണാകുളത്താണ് വീട് വേണ്ടതെന്നും,15000 രൂപ വരെ നൽകാൻ തയ്യാറാണെന്നും പറയുന്നു.

കുട്ടികൾക്കു മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര് ചെയ്ത സാഹചര്യത്തിലാണ് ബിഎസ് എൻ എല്ലിന്റെ നടപടി.കേസിന്റെ ഭാഗമായി ക്വാർട്ടേഴ്‌സിൽ പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എൻ.എല്ലിന്റെ ആരോപണം.കഴിഞ്ഞ 25-ന് കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാർട്ടേഴ്‌സിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

രഹ്നഫാത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്,എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി,അമ്മമാർ,അച്ഛൻ,കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്.അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം.(Rent മാക്സിമം 15k)

12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്.ഈ ആഴ്ചയാണ് അവസാന ഡേറ്റ്.എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല.എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.

 

https://www.facebook.com/photo?fbid=2691302897748221&set=a.1648556592022862