മുണ്ട് പൊക്കി നോക്കിയാൽ കാവി കാണാം, എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുണ്ടഴിച്ച് കാട്ടി യൂത്ത് കോൺഗ്രസ്

യു.ഡി.എഫുകാരുടെ മുണ്ട് പൊക്കി നോക്കിയാൽ കാവി കാണാം എന്ന് പ്രസംഗിച്ച കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ എട്ടിന്റെ പണി കൊടുത്ത് യൂത്ത് കോൺഗ്രസ്.പൊതുപരിപാടി കഴിഞ്ഞെത്തിയ എംഎല്‍എയെ വാഹനം തടഞ്ഞിനിര്‍ത്തിയാണ് പ്രതിഷേധിച്ചത്. എംഎൽഎയുടെ വാഹനം തടഞ്ഞ് നിറുത്തി ഏറെ നേരം മുദ്രാവാക്യം മുഴക്കിയ ശേഷമാണ് പ്രവർത്തകരിൽ ചിലർ മുണ്ടഴിച്ച് എംഎൽഎയ്ക്ക് നേരെ ഉയർത്തിയത്.യൂത്ത് കോൺഗ്രസ് കാർ മണ്ടഴിച്ച് കൈയ്യിൽ പിടിച്ചു..അടിയിലെന്താ കാണാമോ എന്ന് എം.എ.എക്കെതിരേ മുദ്രാവാക്യവും വിളി തുടങ്ങി.ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന എംഎൽഎയുടെ നിയമസഭയിലെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.തന്റെ വീട്ടില്‍ സമരത്തിന് എത്തുകയും പൊതുപരിപാടികളില്‍ തടയുകയും വാഹനം ആക്രമിക്കുന്നതും ശരിയാണോയെന്ന് പ്രതിഷേധക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു.

video,തിരുവനന്തപുരത്തേ ജനവികാരം,വിമാനത്താവളം അദാനിയേ ഉടൻ ഏൽപ്പിക്കുക,അല്ലേൽ ടെക്നോപാർക്ക് പോലും അപകടത്തിലാകും,പിണറായിക്ക് വഴങ്ങുകയല്ലാതെ മറ്റ് ഒരു വഴിയുമില്ല