പ്രതികരണശേഷി നഷ്ട്ടപെടുന്നതില്‍ നിന്നാണ് തൂങ്ങിയാടലുകള്‍ ഉണ്ടാവുന്നത്, രഞ്ജു രഞ്ജിമാര്‍ പറയുന്നു

വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ എല്ലാം തന്നെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും വീട്ടുകാര്‍ കൈക്കൊള്ളുന്ന നിലപാടുകളും ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ ട്രാന്‍സ് ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഓരോ വിവാഹങ്ങളും ഓരോ സ്വപ്നങ്ങളാണ് , അനുഭവത്തിലൂടെ മാത്രമേ നമുക്ക് നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കാന്‍ കഴിയു, അതിലുടെ അത്തരം ബന്ധങ്ങള്‍ തന്നെ വിശ്ച്‌ചേദിക്കുന്നതില്‍ നിന്നും നമ്മുടെ ജീവിതം സുരക്ഷിതമാകും, ചില ആണിന് പെണ്ണിനെ കൂടിയേ തീരു, അത് വെറും കിടപ്പാറയിലേക്ക് മാത്രം, അല്ലെങ്കില്‍ അവളുടെ സ്വത്തുകള്‍, എന്നാല്‍ നല്ലവരും നല്ലവരായ ചില പുരുഷന്മാരെയും കാണാന്‍ കഴിയുന്നുണ്ട്.- രഞ്ജു രഞ്ജിമാര്‍ കുറിച്ചു.

ഈ ലോകത്തു നമുക്ക് നല്ലതിനെയും ചീത്തയെയും തിരിച്ചറിയാന്‍ കുറെ ബുദ്ധിമുട്ടാണ്, ഓരോ മാതാപിതാക്കളും, അവരവരുടെ പെണ്‍കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ ഭാവി ജീവിതം സുരക്ഷിതമായിരിക്കാന്‍ തന്നെയാ ആഗ്രഹിക്കുന്നത്, എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന വേദകളും, പീഡനങ്ങളും, ഒരു പ്രാവശ്യമെങ്കിലും, തന്റെ പെണ്മക്കള്‍ സൂചിപ്പിച്ചാല്‍, അതിനെ നിസ്സാരവല്‍ക്കരിക്കുന്ന ചില മാതാപിതാക്കളാണ് ഇവിടെ വിസ്മയമാരെ സൃഷ്ട്ടിക്കുന്നത്.

പ്രതികരിക്കേണ്ട സമയത്തു, പെണ്‍കുട്ടികളും, മാതാപിതാക്കളും, ഉണരേണ്ട സമയം കടന്നു പോകുന്നു, ഇവിടെ സ്വര്‍ണം കൂടുതല്‍ കൊടുക്കുന്നതോ, കാര്‍ കൊടുക്കുന്നതോ മാത്രമല്ല പ്രശനങ്ങള്‍ ഉണ്ടാക്കുന്നത്, പ്രതികരണശേഷി നഷ്ട്ടപെടുന്നതില്‍ നിന്നാണ് തൂങ്ങിയാടലുകള്‍ ഉണ്ടാവുന്നത്.

ഓരോ വിവാഹങ്ങളും ഓരോ സ്വപ്നങ്ങളാണ് , അനുഭവത്തിലൂടെ മാത്രമേ നമുക്ക് നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കാന്‍ കഴിയു, അതിലുടെ അത്തരം ബന്ധങ്ങള്‍ തന്നെ വിശ്ച്‌ചേദിക്കുന്നതില്‍ നിന്നും നമ്മുടെ ജീവിതം സുരക്ഷിതമാകും, ചില ആണിന് പെണ്ണിനെ കൂടിയേ തീരു, അത് വെറും കിടപ്പാറയിലേക്ക് മാത്രം, അല്ലെങ്കില്‍ അവളുടെ സ്വത്തുകള്‍, എന്നാല്‍ നല്ലവരും നല്ലവരായ ചില പുരുഷന്മാരെയും കാണാന്‍ കഴിയുന്നുണ്ട്, പറഞ്ഞു വന്നതു അനുഭവം അതാണ് നമ്മുടെ ഗുരു, പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കു , നാട്ടുകാര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.