വയസ് 40, റിമിക്ക് പ്രായം കൂടുംന്തോറും സൗന്ദര്യം വർധിക്കുന്നെന്ന് ആരാധകർ

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങിയ ഉടനെ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

ചിരിച്ചു കൊണ്ട് മാത്രമേ നമ്മൾ റിമിയെ കണ്ടിട്ടുള്ളൂ. ഉള്ളിൽ വലിയൊരു കടൽ ഇരമ്പുമ്പോഴും പോസിറ്റിവിറ്റിയുടെ ഒരു തരിമ്പ് എവിടെയെങ്കിലും തേടുന്ന ആളാണ് റിമിയെന്നു പ്രിയപ്പെട്ടവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുഹൃത് ബന്ധത്തിനും കുടുംബത്തിനിനും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന റിമി 40 ലേക്ക് കടന്നു

ചിട്ടയായ വ്യായാമം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവരെയും അതിശയിപ്പിക്കുന്ന മേക്കോവറിലൂടെ ഞെട്ടിക്കുന്ന റിമിക്ക് ജന്മദിനാശംസ നേരുകയാണ് സോഷ്യൽ ലോകം. സുഹൃത്തുക്കളും ആരാധകരും കുടുംബക്കാരുമടക്കം നിരവധി ആളുകളാണ് താരത്തിന് ആശംസ നേരുന്നത്. വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും സ്വഭാവത്തെയും കൂടിയാണെന്ന് റിമി ടോമി പറയാറുണ്ട്. കഠിനാധ്വാനം തന്നെയാണ് പ്രായത്തിലെ പിന്നിലാക്കിയ റിമി ടോമിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും.