ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രിയെന്നും ഭണ്ഡാരത്തിലുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്ന് സലിം കുമാർ‌

കൊച്ചി. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പരിഹാസവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നാണെന്നും മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോല്‍ റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്ന് നടന്‍ സലിം കുമാര്‍.

അതേസമയം ഷംസീറിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഷംസീര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് എന്‍എസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിച്ചിരുന്നു. സ്പീക്കര്‍ സ്ഥാനത്ത് ഷംസീറിന് തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.