കുടുംബജീവിതം ആവോളം ആസ്വദിക്കാന്‍ വേണ്ടിയാണ് തീരുമാനിച്ചത്- സംവൃത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ശാലീന സുന്ദരിയായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിനുള്ളില്‍ കയറി കൂടിയ നടി കൂടിയാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെ അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയിരുന്നു. ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല് വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ മടങ്ങി വരവ്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവൃത.

സിനിമയില്‍ നിന്നും ഒരു ബ്രേക്ക് വേണമെന്ന് നേരത്തെ തന്നെ വിചാരിച്ചിരുന്നു എന്നാണ് സംവൃത പറയുന്നത്. കുടുംബജീവിതം ആവോളം ആസ്വദിക്കാന്‍ വേണ്ടിയാണ് അങ്ങനെ തീരുമാനിച്ചത്. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ഞാന്‍ സിനിമയില്‍ വീണ്ടും തിരിച്ചെത്തിയത്. സിനിമ കണ്ട ശേഷം ചിലര്‍ എന്നോട് വലിയ മാറ്റമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില മാറ്റങ്ങളൊക്കെ തനിക്ക് തോന്നിയിരുന്നു എന്നും സംവൃത പറയുന്നു.

സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴാണ് ജീവിതം ആസ്വദിച്ചതെന്നും ഇപ്പോള്‍ പാചകം വരെ പഠിച്ചു എന്നും സംവൃത പറയുന്നു. ഇനി സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും നല്ല സിനിമകള്‍ വരുകയാണെങ്കില്‍ ഇതുപോലെ ഇടവേളക്കുശേഷം വീണ്ടും സിനിമയില്‍ കാണാമെന്നും സംവൃത പറയുന്നു.