എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിലെ അവതാരക മലയാളി, കണ്ടാല്‍ മലയാളി എന്ന് പറയില്ല, വിശ്വസിക്കാനാവാതെ പ്രേക്ഷകര്‍

മലയാളികള്‍ കടന്ന് ചെല്ലാത്ത ഇടമില്ല ലോകത്ത്. ഏത് രാജ്യത്തും ഏത് രംഗത്തും മലയാളികളുടെ സാന്നിധ്യമുണ്ട്. ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ ഭാഗ്യം അവതരിപ്പിക്കുന്ന മലയാളി യുവതി. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ െഎശ്വര്യ അജിതാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരക. ഒറ്റ നോട്ടത്തില്‍ ഐശ്വര്യ മലയാളിയാണെന്ന് ആരും പറയില്ല. എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയില്‍ ഐശ്വര്യയുടെ മലയാളം കേട്ട് ഏവരും ഞെട്ടിയതോടെയാണ് യുവതി ആരാണെന്ന അന്വേഷണം ആരംഭിച്ചത്. യുഎഇിയലെ അറിയപ്പെടുന്ന മോഡലായ ഐശ്വര്യ അവതാരകയും സംരംഭകയുമാണ്.

നറുക്കെടുപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍ ഐശ്വര്യയുടെ വാക്കുകള്‍ എത്തി. ‘നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യന്‍ ദിര്‍ഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളില്‍ കണ്ടുപിടിക്കാം’. ഇത് കേട്ടതും ഏവരും ഞെട്ടി. ഇംഗ്ലീഷിലും ഹിന്ദിയിലും കാര്യം പറഞ്ഞ ശേഷമായിരുന്നു ഐശ്വര്യ മലയാളത്തിലേക്ക് കടന്നത്. പലരും വിചാരിച്ചത് അവതാരക കാണാപ്പാഠം പഠിച്ച് പറയുന്നത് ആയിരിക്കും എന്നായിരുന്നു.

പലപ്പോഴും ദുബായി ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പുകളില്‍ സമ്മാനങ്ങള്‍ നേടുന്നത് അധികവും മലയാളികള്‍ അടങ്ങുന്ന ഇന്ത്യക്കാരാണ്. അതിനാലാണ് മലയാളവും ഹിന്ദിയും അറിയാവുന്ന അവതാരകയെ നിയമിക്കാന്‍ എമിറേറ്റ്‌സ് ലോട്ടോ അധികൃതര്‍ തയ്യാറായത്. ഇതോടെയാണ് ഹിന്ദിയും മലയാളവും ഇംഗ്ലീഷും അറിയാവുന്ന ഐശ്വര്യ അജിതിന് നറുക്ക് വീണത്.

‘മലയാളം എന്റെ മൂന്നാം ഭാഷയാണെന്ന’ ഐശ്വര്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. ‘ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്. എങ്കിലും മലയാളത്തോട് നിറ സ്‌നേഹം തന്നെ”- ഐശ്വര്യ പറഞ്ഞു.

‘എമിറേറ്റ്‌സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോള്‍ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്‌സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാന്‍ ആ വേദിയില്‍ സംസാരിക്കുന്നത്’. – ഐശ്വര്യ പറഞ്ഞു. ‘ഓരോ ആഴ്ചയും ആളുകളുടെ ജീവിതത്തില്‍ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ഭാഗ്യം ലഭിക്കുമ്പോള്‍’- ഐശ്വര്യ പറഞ്ഞു.

തന്റെ നാലാം വയസില്‍ 1990ല്‍ ആണ് ഐശ്വര്യ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയില്‍ എത്തിയത്. ദുബായില്‍ഡ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നാട്ടില്‍ എത്തി എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. പിന്നീട് യുഎഇയിലേക്ക് മടങ്ങി എത്തി. മലയാളം സ്വകാര്യ ചാനല്‍ ഉള്‍പ്പെടെ നിരവധി ചാനലുകളില്‍ പരിപാടികളില്‍ അവതാരകയായി.

https://www.facebook.com/aishwarya.ajit.75/videos/735485493902977/?__xts__[0]=68.ARComRMRJY09NelwZG3WEd3_96cHKNAz0xa0FsACn8m8qii1eFKQYjczfVP5P5RY8IVFb5bSmGkTVnBVdMpf3SE2AI1pT8GlPVem0iedjC7Zb-jU1eUablyqgEwDHFDFQR_62QtfknO2tqlYL0qs0egtu5rngtTHXH-VfiedoilQHyFsGCStdiM1hq5iwU6Wz0kLDzazMC9L6rzsgmQCHUnglQhF1SSXDCCllfUqGN8dwSaGzi4gg3cgbNLMRPNQkpyUGFXN0cY_A5rMFJLLs8vv4sPy458flqR1FNHWeCBpus68H4-EZ2YLGeg4uHCA8LzjdPP4srBm80lSFeTEItuOiSvd1n7GhKQ&__tn__=-R