പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായി, ഒടുവില്‍ ആ ബന്ധം അവസാനിപ്പിച്ചു, പ്രണയത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്.നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണിന്റെയും അന്തരിച്ച നര്‍ത്തകനും അഭിനേതാവുമായ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ.ടിക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രശസ്തയായത്.താരാകല്യാണിന്റെ ശിഷ്യന്‍ അര്‍ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്.ഇപ്പോള്‍ പഴയ പ്രണയത്തെ കുറിച്ച് സൗഭാഗ്യ നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാവുകയാണ്.തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അത് വലിയ പരാജയത്തിലേക്കാണ് നയിച്ചതെന്ന് സൗഭാഗ്യ പറയുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മനോട് ആയിരുന്നു തന്റെ ആദ്യ പ്രണയം.ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായത്.എന്നാല്‍ പ്രണയം തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാം ഓരോന്നായി കൈവിട്ട തുടങ്ങി.ഒരു ലവര്‍ എന്നതിന് ഉപരി തന്നോട് ഓരോ നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി.ഫേസ്ബുക്ക്,വാട്‌സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാള്‍ പറഞ്ഞു,പെണ്ണ് കുട്ടികള്‍ മാത്രം ഉള്ളിടത്ത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു.എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്‌നേഹിച്ചിട്ടും പിന്നീടും ഉത്തരവുകള്‍ പിന്നാലെ വന്നു കൊണ്ട് ഇരുന്നു.അച്ഛന്‍ അമ്മ തുടങ്ങിവരുടെ ഒപ്പം എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ പോലും അയാളുടെ അനുവാദം വേണമെന്ന സ്ഥിതിയായി.അനുസരിക്കുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും ഉത്തരവുകള്‍ വന്ന് തുടങ്ങി.പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും തടിച്ചിയാണ്,സൗന്ദര്യമില്ല,ചില ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂ തുടങ്ങി സര്‍വത്ര നിയന്ത്രങ്ങള്‍ അയാള്‍ കൊണ്ട് വരാന്‍ തുടങ്ങി.അവസാനം സ്ത്രീധനത്തെപ്പറ്റിയും സംസാരിക്കാന്‍ തുടങ്ങിയതോടെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹം നടന്നത്.ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി.ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടു വെച്ചിരിക്കുകയാണ് സൗഭാഗ്യയുടെ അര്‍ജുന്‍.ഡിഗ്രി കഴിഞ്ഞ് ടെക്‌നോപാര്‍ക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആര്‍ട്ടിസ്റ്റായും നര്‍ത്തകനായും അര്‍ജുന്‍ മാറിയത്.