ഫേസ്ബുക്ക് സുഹൃത്തിനെ ആദ്യമായി നേരില്‍ കാണാനെത്തിയ പെണ്‍കുട്ടിക്ക് പറ്റിയ പറ്റ്, പോയത് സ്വര്‍ണമാല

വടക്കാഞ്ചേരി:ഫേസ്ബുക്കിലൂടെ നേരില്‍ കാണാതെ തന്നെ അടുപ്പത്തിലാകുന്നവര്‍ നിരവധി പേരാണ്.ഇത്തരത്തില്‍ പലര്‍ക്കും പണിയും കിട്ടാറുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് വടക്കാഞ്ചേരിയില്‍ നിന്നും പുറത്തെത്തുന്നത്.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണാനെത്തിയ യുവതിക്കാണ് പണികിട്ടിയത്.തന്റെ രണ്ടരപ്പവന്റെ സ്വര്‍ണാഭരണമാണ് പേരാമ്പ്ര സ്വദേശിയായ ഇരുപതുകാരിക്ക് നഷ്ടമായത്.യുവതി മുണ്ടത്തിക്കോട് അറയ്ക്കല്‍ ജോബി എന്ന 23കാരനെ കാണാനായിട്ടാണ് അത്താണിയില്‍ എത്തിയത്.

സെപ്റ്റംബര്‍ 27ന് ആയിരുന്നു സംഭവം.ജോബിയുടെ ആവശ്യപ്രകാരം യുവതി അയാളുടെ ബൈക്കില്‍ കയറുകയും മിണാലൂരില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കഴുത്തിലെ മാല ഊരി നല്‍കാന്‍ യുവതിയോട് ജോബി ആവശ്യപ്പെടുകയായിരുന്നു.മാല നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ യുവതി രണ്ടര പവന്റെ മാല ഊരി കൊടുക്കുകയും,യുവതിയെ പറഞ്ഞു വിടുകയും ചെയ്തു.യുവതിയുടെ പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് പ്രതിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.യുവതിയില്‍ നിന്ന് കൈവശപ്പെടുത്തിയ മാല മുണ്ടത്തിക്കോടുള്ള ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തി പണം വാങ്ങിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ പോയി തിരികെ എത്തി കോയമ്പത്തൂരിലേക്ക് മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു.ഇതിനിടെയാണ് വടക്കാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പോലീസ് പിടകൂടിയത്.