പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം

പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്ന് തീരുമാനമായി. ഡിസംബര്‍ 17 മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദ്ദേശം. റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയ്യാറെടുപ്പ്, പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാനാണ് ഇത്. ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. സ്‌കൂള്‍ തുറന്നാല്‍ പ്രാകടിക്കല്‍ ക്ലാസും റിവിഷന്‍ ക്ലാസുമുണ്ടാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിക്കുമെന്നും തീരുമാനമായി.