‘ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം’, ഫോട്ടോകൾ പങ്കുവെച്ച് ഷംന കാസിം

അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത നടി ഷംന കാസിം അടുത്തിടെയാണ് പങ്കട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ഇപ്പോഴിതാ ഷംന കാസിം ഗർഭാവസ്ഥയിലെടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നിങ്ങളുടെ ഉള്ളിൽ ജീവൻ വളരുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നാണ് ഷംന കാസിം ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭർത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. ‘ശ്രീ മഹാലക്ഷ്‍മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്’ എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ ‘അലി ഭായ്’, ‘കോളജ് കുമാരൻ’, ‘ചട്ടക്കാരി’, ‘ജന്നൽ ഓരം’ അടക്കം വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.