പഞ്ചാബില്‍ ശിരോമണി അകാലിദള്‍ വീണ്ടും എന്‍ഡിഎയിലേക്ക്, തീരുമാനം വെള്ളിയാഴ്ച

ന്യൂഡല്‍ഹി. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി വീണ്ടും ബിജെപി സഖ്യമുണ്ടാക്കാന്‍ നീക്കം നടത്തുന്നു. വെള്ളിയാഴ്ച ചേരുന്ന ശിരോമണി അകാലിദളിന്റെ യോഗത്തിന് ശേഷമായിരിക്കും സഖ്യം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുക.

അതേസമയം താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയതത്തില്‍ കര്‍ഷകര്‍ ഇപ്പോഴും സമരം തുടരുന്ന സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യത്തില്‍ എത്താന്‍ അകാലിദള്‍ നേരത്തെ വിമുഖത കാണിച്ചിരുന്നു.

അതേസമയം നേതാക്കള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ബിജെപി നേതാവ് എസ്എസ് ചന്നി പറഞ്ഞു. അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.