രാത്രി സഞ്ചാരത്തിനിടെ സിംഹങ്ങളെ, കാള ആക്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ VIRAL

സിംഹങ്ങൾ ആക്രമണകാരികളായ മാംസഭുക്കുകളാണ്. സിംഹങ്ങളുടെ പിടിയിൽ പെട്ടാൽ പിന്നെ ഇര രക്ഷപ്പെടുക എന്നത് അസാധ്യം. ഭാ​ഗ്യം ഉണ്ടെങ്കിൽ മാത്രമെ സിംഹത്തിന്റെ പിടിയിൽ നിന്ന് ഇരയ്ക്ക് രക്ഷപ്പെടാൻ കഴിയൂ എന്നതാണ് സത്യം. സിംഹങ്ങൾ ഏത് വശത്ത് നിന്നാണ് ആക്രമിക്കുന്നതെന്ന് പറയാനും കഴിയില്ല.

കാട്ടിലെ മൃ​ഗങ്ങളെ മാത്രമല്ല സിംഹങ്ങൾ മനുഷ്യരെയും ആക്രമിക്കാറുണ്ട്. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ സിംഹങ്ങൾ ഇരയെ ആക്രമിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുക വളരെ ബുദ്ധിമുട്ടാവും. അത്തരത്തിൽ സിംഹങ്ങൾ ആക്രമണം നടത്തുന്നതിന്റെ നിരവധി ​ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇവയെ പോലെ തന്നെ ആക്രമണകാരികളായ മൃ​ഗമാണ് കാള. അവയുടെ നിയന്ത്രണം നഷ്ടപ്പെട്ടാൽ പിന്നെ ഇവ ആക്രമണകാരികളായി മാറും. സിംഹം ഉൾപ്പെടെ മറ്റ് മൃ​ഗങ്ങളെ ഇവ ആക്രമിക്കും. മനുഷ്യർക്ക് നേരെയും ഇവയുടെ ആക്രമണമുണ്ടാകും.

കാള സിംഹങ്ങളെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായോനിരിക്കുന്നത്. ​ഗുജറാത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയിൽ നിന്നും മനസിലാകാണാവുന്നത്. രാത്രിയിൽ കുറെ സിംഹങ്ങൾ റോഡിലൂടെ നടക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണാനാവുന്നത്. എന്നാൽ പെട്ടെന്ന് ഇവ തിരിഞ്ഞ് ഓടാൻ തുടങ്ങുന്നതാണ് കാണുന്നത്. അപ്രതീക്ഷിതമായി എത്തുന്ന ഒരു കാള സിംഹങ്ങളെ പിന്തുടരുന്നതും ഇവ ഭയന്ന് ഓടുന്നതും ആണ് വീഡിയോയിൽ ഉള്ളത്.

ഇത് നടക്കുമ്പോൾ, കാളയിൽ നിന്ന് രക്ഷപ്പെട്ട് ഒരു സിംഹം ഒരു വശത്തേക്ക് മാറി. ഇത് കണ്ട് നിന്ന ചിലർ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മറ്റ് സിംഹങ്ങളെ കാള തുരത്തുന്നത് വീഡിയോയിൽ കാണാം. Hasna Zaroori Hai എന്ന ഉപയോക്താവ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണുന്നവരെ ഇത് അത്ഭുതപ്പെടുത്തുമെങ്കിലും ഗുജറാത്തിലെ ഗിർ വനത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്ന് ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്.

 

https://twitter.com/HasnaZarooriHai/status/1658868193971277825?s=20