2500 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 1.5 കോടി രൂപ വിജിലന്‍സ് കണ്ടെത്തി

പാലക്കാട്. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ താമസസ്ഥലത്ത് നിന്നും 1.5 കോടിയുടെ നിക്ഷേപങ്ങളുടെ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. അദാലത്ത് പരിസരത്തുനിന്നുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാള്‍ പിടിയിലായത്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിലെ കെട്ടിടത്തിലെ ഒറ്റമുറിയില്‍ നിന്നുമാണ് 35 ലക്ഷം പണമായും 45 ലക്ഷം രൂപ സ്ഥിര നിക്ഷേപവും 17 കിലോ നാണയവും 25 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും കണ്ടെത്തിയത്.

പ്രതി തിരുവനന്തപുരം മലയന്‍കീഴ് സ്വദേശിയാണ്. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ 2500 രൂപ കൈക്കൂലി നല്‍കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മന്ത്രിമാരും എംഎല്‍എയും കളക്ടറും പങ്കെടുത്ത അദാലത്ത് നടക്കുന്നതിനിടെയായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങുന്നതിനിടെ സ്ഥല്ത്ത നിന്നും പിടിച്ചത്. ഭൂമിയുടെ ലൊക്കേഷനായി വളിച്ചപ്പോള്‍ ഇയാള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

തുടര്‍ന്ന് കൈക്കൂലി മണ്ണാര്‍ക്കാട് റവന്യു അദാലത്ത് നടക്കുന്ന സ്ഥലത്ത് എത്തിക്കുവാന്‍ പറഞ്ഞു. സംഭവം വിജിലന്‍സിലെ പരാതിക്കാരന്‍ അറിയിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്.