ജ്യോത്സനയെ അവസാനമായി തല്ലിയ സംഭവം പറഞ്ഞ് അമ്മ ഗിരിജ

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ജ്യോത്സന. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് താരം മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത്. നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ് ജ്യോത്സനയ്ക്ക് വഴിത്തിരിവ് ആയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ശ്രീകാന്താണ് ജ്യോത്സ്‌നയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. 2010ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് ജ്യോത്സനയെ കുറിച്ച് അമ്മ ഗിരിജ പറയുന്ന വാക്കുകളാണ്. ഒരു ചാനലിലെ സംഗിത റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച അമ്മ ഗിരിജ തുറന്ന് പറഞ്ഞത്. ജ്യോത്സ്‌നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചു. ഇതിന് മറുപടിയായി ജ്യോത്സനയുടെ അമ്മ പറഞ്ഞത്,- ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും എന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും അബുദാബിയിലായിരുന്നു സമയത്താണെന്നും ആയിരുന്നു.

ജ്യോത്സ്‌നയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ജ്യോത്സ്‌ന കൂടാതെ വീണ എന്നൊരു മകള്‍ കൂടിയുണ്ട്. ഇവര്‍ രണ്ടാളും അബുദാബി ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീണ കരഞ്ഞ് കൊണ്ട് വീട്ടില്‍ വന്നു. കാര്യം തിരക്കിയപ്പോള്‍ അവള്‍ കാര്യം പറഞ്ഞു, ചിന്നു ബസില്‍ ഇല്ല, അവളെ കാണാന്‍ ഇല്ലെന്ന്. ഇത് കേട്ടപ്പോള്‍ ഞങ്ങളും ആകെ പേടിച്ചു. ഉടന്‍ തന്നെ സ്‌കൂളിലേയ്ക്ക് അന്വേഷിച്ചിറങ്ങാന്‍ തുടങ്ങി.

അപ്പോഴേയ്ക്കും പെട്ടെന്നൊരു ഫോണ്‍ വന്നു. ജ്യോത്സ്‌നയായിരുന്നു വിളിച്ചിരുന്നത്. സ്‌കൂളില്‍ നിന്നാണെന്നും പറഞ്ഞു. എന്താ അവിടെ നിന്നതെന്ന് ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. പെട്ടെന്ന് ഐസ്‌ക്രീം കഴിക്കാന്‍ തോന്നി. കാന്റീനില്‍ പോയി ഐസ്‌ക്രീം വാങ്ങി വന്നപ്പോഴേയ്ക്കും സ്‌കൂള്‍ ബസ് പോയി എന്നായിരുന്നു മറുപടി. ഐസ്‌ക്രീം വാങ്ങാന്‍ പൈസ വേണ്ടേ എന്നു ഞാന്‍ ചോദിച്ചു. അത് ഞാന്‍ സെക്യൂരിറ്റി അങ്കിളിന്റെ കയ്യില്‍ നിന്ന് ഒരു ദിര്‍ഹം വാങ്ങി എന്നു പറഞ്ഞു. അന്നാണ് ജ്യോത്സ്‌നയെ അവസാനമായി അടിച്ചതെന്ന് ഗിരിജ പറഞ്ഞു. അന്നത്തെ വികൃതിക്ക് അമ്മ സ്‌കെയില്‍ വെച്ചാണ് തല്ലിയതെന്ന് ജ്യോത്സനയും പറഞ്ഞു. ഇത്തരം ചില ചെറിയ കുസൃതികള്‍ കാണിച്ചിട്ടുണ്ടെങ്കിലും മറ്റു പ്രശ്‌നങ്ങളും വാശികളും ഒന്നും ഇല്ലായിരുന്നു എന്നും ഗിരിജ കൂട്ടിച്ചേര്‍ത്തു.