വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഫീലാവുമായിരുന്നു, ഇപ്പോള്‍ കോമഡിയാണ്, ബാല പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷുമായി ബാലയുടെ വിവാഹം നടക്കുകയും പിന്നീട് ബന്ധം പിരിയുകയും ചെയ്തു. ഇവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ബാലയുടെ മുത്തച്ഛനായ എകെ വേരുവായിരുന്നു അരുണാചലം സ്റ്റുഡിയോസിന്റെ ഉടമ. പ്രേം നസീറിനെ സിനിമയിലേക്ക് കൊണ്ടുവന്നത് തന്റെ മുത്തച്ഛനാണെന്ന് പറയുകയാണ് ബാല. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മുതലേ വലിയ സന്തോഷമാണ്. പല താരങ്ങളും തന്നോട് ഇതേക്കുറിച്ച് പറയാറുണ്ട്. അവരവരുടെ കഴിവ് കൊണ്ടാണ് പലര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചത്. ഞാനാരേയും റെക്കമെന്റ് ചെയ്തിട്ടില്ല. കഥാപാത്രത്തിനോ അവസരത്തിനോ ആയി താനാരേയും അങ്ങോട്ട് സമീപിക്കാറില്ലെന്നും ബാല പറയുന്നു.

പൃഥ്വിരാജ് ഇടയ്‌ക്കൊരു കഥ പറഞ്ഞിരുന്നു. ഹിസ്റ്റോറിക്കലായിട്ടുള്ള ചിത്രമായിരുന്നു അത്. ഈ സിനിമ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീയായിരിക്കുമെന്നും പൃഥ്വി പറഞ്ഞിരുന്നു. എനിക്ക് ചെയ്യാനാവുന്ന കഥാപാത്രങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാവുന്നതാണ്. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള കഥാപാത്രമാണെങ്കില്‍ താനത് ചെയ്തിരിക്കും.

മോഹന്‍ലാലുമായും അടുത്ത ബന്ധമുണ്ട്. ഇടയ്ക്ക് ലാലേട്ടന്‍ ബാലയെക്കുറിച്ച് സംസാരിച്ചുവെന്ന് കൂടെയുള്ളവര്‍ പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ തന്നെ സന്തോഷം തോന്നി. കഷ്ടപ്പെട്ട് പഠിക്കുന്ന, നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനുള്ള കാര്യം താന്‍ ചെയ്യും. 14 പേര്‍ക്ക് ഭക്ഷണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ ചെയ്യും. ഡോക്ടറേറ്റ് ലഭിച്ചപ്പോള്‍ ഒരുപാട് അഭിമാനം തോന്നി, എനിക്ക് കിട്ടിയതല്ല നമ്മുടെ നേട്ടമായാണ് കാണുന്നത്. എത്ര വലിയ നന്മകള്‍ ചെയ്താല്‍ അതിനെ കുറ്റം പറയാനും ആളുകളുണ്ടാവും.

മുന്‍പൊക്കെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഫീലാവുമായിരുന്നു. ഇപ്പോള്‍ കോമഡിയാണ്. തമാശയായി എടുക്കാന്‍ പഠിച്ചത്. അടുത്തിടെ ട്രാന്‍സ്‌ജെന്‍ഡറായ 30 പേര്‍ വീട്ടിലേക്ക് വന്നിരുന്നു. ബാലയുടെ വീട്ടിലേക്ക് കുറേ നായികമാര്‍ വന്നുവെന്ന വാര്‍ത്തയായിരുന്നു പ്രചരിച്ചത്. അത് തിരുത്തി പറഞ്ഞെങ്കിലും വാര്‍ത്ത പ്രചരിച്ചത് അതേ പോലെയായിരുന്നു.- ബാല പറഞ്ഞു.