‘കടലമാവും തൈരും പുരട്ടിയാല്‍ വെളുക്കും, എന്നാലല്ലേ കല്യാണം കഴിക്കാന്‍ പറ്റൂ, വിവരദോഷികള്‍ക്ക് മറുപടിയുമായി സ്‌നേഹ ഫാത്തിമ

നിറം കറുത്ത് പോയതിന്റെ പേരില്‍ പലരും സ്വന്തക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നു പോലും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. പരിഹാസവും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. കറുപ്പ് നിറത്തെ നോക്കി ടിപ്‌സ് പങ്കുവെയ്ക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് സ്‌നേഹ ഫാത്തിമ. താന്‍ നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മറുപടി.

ഫേസ്ബുക്ക് കുറിപ്പ്ിന്റെ പൂര്‍ണരൂപം, ലേ മൈ ഡിയര്‍ ബന്ധുക്കള്‍ ആന്‍ഡ് ചില ആവശ്യമില്ലാത്ത സുഹൃത്തുക്കള്‍ (ഒരുപാട് നന്ദിയുണ്ട്): എന്താ മോളെ കറുത്തുപോയല്ലോ. കുറച്ചു കടലമാവും തൈരും (ഓ മൈ രാഹുല്‍ ജി) കൂടെ മിക്‌സ് ചെയ്തു ഡെയിലി പുരട്ടിയാല്‍ വെളുക്കും ( അതില്‍ കുറച്ചു ഉപ്പും മുളകും ഒക്കെ ചേര്‍ത്താല്‍ നല്ല ബജ്ജി ഉണ്ടാക്കിയെടുക്കാം) ഫെയര്‍ ആന്‍ഡ് ലാവ്‌ലി ഉപയോഗിക് മോളെ. എന്നാലല്ലേ ഒരു കല്യാണം ഒക്കെ കഴിക്കാന്‍ പറ്റൂ (ഏഹ്ഹ് ഫെയര്‍ ആന്‍ഡ് ലാവ്‌ലി മാട്രിമോണി ആയ??) തടി കുറയ്ക്കാന്‍ ഞാന്‍ ഒരു ജിം റെക്കമെന്റ് ചെയാം.

ഇതൊക്കെ ഒന്ന് കുറച്ചു സുന്ദരിയാകണ്ടേയ്?? (ഒന്ന് പോടേയ്) രാവിലെ വെറും വയറ്റില്‍ ചെറു ചൂട് വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കുടിച്ചാല്‍ തടി കുറയും, ഇതെല്ലം ചെറിയ ചെറിയ ചൊറിച്ചില്‍ മാത്രമാണ്. വല്യ ചൊറിച്ചിലുകള്‍ പറയാന്‍ ഇങ്ങളെ പോലെ സെല്ഫ് റെസ്‌പെക്റ്റ് ഇല്ലാതില്ല ഹേയ്. ഇതൊക്കെ ഊതിപെരുപ്പിക്കണോ എന്ന് ചോദിക്കുന്നവരോട്.. ഇതൊക്കെ വല്യ കാര്യങ്ങളാണ്. ഇതൊക്കെ ഞാന്‍ എന്ന വ്യക്തിയെ ഒരു പ്രായം വരെ മാനസികമായി ബാധിച്ച കാര്യങ്ങളാണ്.അത്യധികം മാനസിക സംഘര്‍ഷം നല്‍കിയ വാക്കുകള്‍ ആണ്. കാലം കുറെ കഴിഞ്ഞിട്ടും സാമാന്യ ബോധമോ വിവരമോ ഉണ്ടാകാത്ത ഇതേ മാന്യ വ്യക്തികള്‍ എനിക്ക് താഴെ ഉള്ള പെണ്‍കുട്ടികളെ ഇതേ ചൊറിച്ചില്‍ കൊണ്ട് മാനസികമായി ചൂഷണം ചെയുമ്പോള്‍ മിണ്ടാതെ നോക്കിയിരിക്കുന്നത് ശെരിയല്ലലോ.

പോയി സ്വന്തം കാര്യം നോക്കിക്കൂടെ. ഇങ്ങനെ ഒകെ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇഗ്‌നോരന്റ ആണ്, വിവരദോഷികള്‍ ആണ്, ഹൈപോക്രിറ്റുകള്‍ ആണ്, റേസിസ്‌റ് ആണ്, ക്യാസ്റ്റെയിസ്‌റ് ആണ്..സെക്‌സിസ്‌റ് ആണെന്ന് പ്രേത്യേകം പറയണ്ടല്ലോ. By the bye, all these are grass now. നമോവാകം. ഐ ആം ദി സോറി ബട്ട് നോട്ട് ദി സോറി.