ഭടൻ മറ്റേതോ യുദ്ധ ഭൂമിയിൽ, ​ഗോപി സുന്ദറിനെതിരെ സോഷ്യൽ മീഡിയ

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.

വിവാഹബന്ധത്തിൽ ഗോപി സുന്ദറിന് രണ്ട് ആൺകുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞശേഷം ഗായിക അഭയ ഹിരണ്മയിക്കൊപ്പം ഒരു പതിറ്റാണ്ടിനപ്പുറം ഒന്നിച്ചു ജീവിച്ചു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് കഴിഞ്ഞ വർഷം അമൃതയുമായി പ്രണയത്തിലാകുന്നത്‌. ഇരുവരും ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇവർ അകന്നു എന്ന റിപ്പോർട്ടുകളാണ് അടുത്തിടെയായി പുറത്തുവരുന്നത്.

മകളുടെ പിറന്നാൾ വിശേഷം അമൃത പങ്കിട്ടപ്പോൾ അത് കർമ ന്യൂസ് വാർത്തയാക്കിയതിനു താഴെ വന്ന രസകരമായ കമന്റാണ് ശ്രദ്ധ നേടുന്നത്. . അമൃതയ്ക്കും പാപ്പുവിനൊപ്പം അഭിരാമിയും ചിത്രങ്ങളിലുണ്ട്. പിന്നാലെ അമ്മയ്‌ക്കൊപ്പമുള്ള തങ്ങളുടെ കുടുംബ ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ. അച്ഛേ നിങ്ങൾ എന്നും ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ ചിത്രം നിങ്ങളില്ലാതെ അപൂർണമാണ്. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നുണ്ട് എന്നാണ് ചിത്രത്തിന് അമൃത നൽകിയ ക്യാപ്ഷൻ.

യൂസ് & ത്രോ.. ഇത്കെ ഗോഫി സേട്ടന്.. ഭടൻ മറ്റേതോ യുദ്ധ ഭൂമിയിൽ ആണ്, അയാള് പോയോ ഓ ഇനി അടുത്തയാൾ വരും, അടുത്ത പ്രാവിശ്യം അത് ആരെങ്കിലും ഏറ്റെടുക്കും… കുലശ്രീ, കോഴി ചേട്ടൻ വേറെ തേടി കൊണ്ടിരിക്കുന്നു, ഗോപി ചേട്ടൻ വരാത്തത് കൊണ്ട് പ്രഫുദ്ധ മലയാളി ഇന്ന് വിഷമം കൊണ്ട് പട്ടിണി ആയിരിക്കും എന്നിങ്ങനെയൊക്കെയാണ് വാർത്തക്ക് വരുന്ന കമന്റുകൾ.

നേരത്തെ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അമൃത പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഗോപി സുന്ദറിന്റെ അസാന്നിധ്യം ആവർത്തിച്ചതോടെയായിരുന്നു ഈ ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. എന്നാൽ അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അത്തരം ചോദ്യങ്ങളുടെ മുനയൊടിക്കുകയായിരുന്നു.