വീണ്ടും അല്ലിമോള്‍ കുറിച്ച ഗാനം, അരാധകര്‍ക്കായി പങ്കുവെച്ച് സുപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര പുത്രിയാണ് പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ മകള്‍ ആലംകൃത. അല്ലി എന്നാണ് മകളെ പൃഥ്വിയും കുടുംബവും വിളിക്കുന്നത്. നിരവധി ആരാധകരാണ് അല്ലി മോള്‍ക്കുള്ളത്. പലപ്പോഴും പൃഥ്വിയും സുപ്രിയയും മകളുടെ വിശേഷങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അല്ലി എഴുതിയ ഒരു ഗാനത്തിന്റെ വരികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

നോട്ട് ബുക്കില്‍ ജൂലൈ 22ാം തീയതി രേഖപ്പെടുത്തിയ പേജിലാണ് അല്ലി തന്റെ പാട്ടിന്റെ വരികള്‍ കുറിച്ചത്. ഈ പേജിന്റെ ചിത്രത്തിനൊപ്പം അല്ലിയുടെ വരികളെക്കുറിച്ചുള്ള ഒരു കുറിപ്പും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതില്‍ ആ പേജില്‍ കുറിച്ചിരിക്കുന്ന അവസാനത്തെ വരിയെക്കുറിച്ച് സുപ്രിയ എടുത്തു പറയുകയും ചെയ്യുന്നു.

‘ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ‘ഞങ്ങളുടെ ഭയത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ ഞങ്ങളെ സഹായിക്കുന്നു!’ എന്നതാണ്. അല്ലിയുടെ ഗാനങ്ങള്‍,’ സുപ്രിയ കുറിച്ചു.

നേരത്തെയും അല്ലിയുടെ എഴുത്ത് സുപ്രിയ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്. അല്ലിമോളുടെ റഫ് നോട്ട്ബുക്ക് നോക്കിയപ്പോള്‍ അതില്‍ അല്ലി എഴുതിയ കുറച്ച് പാട്ടുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു സുപ്രിയ അത് പങ്കുവച്ചത്. അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ബുക്കിന്റെ ചിത്രം അന്ന് സുപ്രിയ പങ്കുവച്ചിരുന്നു.