ഒളിമ്പിക്സ്; അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്കിയോ ഒളിമ്പിക്സിൽ അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ചു ഇന്ത്യ. വാശിയേറിയ മത്സരത്തിൽ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയുടെ അതാനു ദാസ്-പ്രവീൺ യാദവ്-തരുൺദീപ് റായ് സഖ്യം കസാഖിസ്ഥാന്റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസ്സയേവ് സഖ്യത്തെ കീഴടക്കി.

മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീമിന്റെ വിജയം. 6-2 എന്ന സ്കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ തകർത്തത്. നാലുസെറ്റുകളിലും ഇന്ത്യ പൂർണ ആധിപത്യം പുലർത്തി. ക്വാർട്ടർ ഫൈനലിൽ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാവിലെ 10.15 ന് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിക്കും