ആഞ്ഞടിച്ച് സുരേഷ് ഗോപി, ഇത്ര കടുത്ത മറുപടി അനുപമ ഐ.എസ്.എസിനു ഇതാദ്യം

നടനും തൃശൂരിലെ സ്ഥനാര്‍ഥിയുമായ സുരേഷ് ഗോപി തനിക്ക് നോട്ടീസ് നല്കിയ കലക്ടര്‍ അനുമപക്കെതിരേ ആഞ്ഞടിക്കുന്നു. താന്‍ പറഞ്ഞത് പിന്‍ വലിക്കുന്നില്ല എന്നും അയ്യന്‍ എന്നതിന്റെ അര്‍ഥം പഠിക്കണം എന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ഇഷ്ട ദൈവത്തിന്റെ പേര്‍ ഇനിയും പറയും എന്നും പറഞ്ഞത് ഒന്നും പിന്‍ വലിക്കില്ല എന്നും തൃശൂര്‍ കലക്ടര്‍ അനുപമക്കെതിരെ ആഞ്ഞടിച്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കു ന്നു എന്ന് പറയുമ്പോള്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അനുമയുടെ നോട്ടീസ് തള്ളുകയാണ് സുരേഷ് ഗോപി. മുന്‍ മന്ത്രി തോമസ് ചാണ്ടി അടക്കം അനവധി പ്രമുഖരെ വീഴ്ത്തിയ അനുപമക്കെതിരെ വളരെ അപ്രതീക്ഷിത പ്രതികരണം കൂടിയാണ് സുരേഷ് ഗോപി ഉയര്‍ത്തിയിരിക്കുന്നത്. കീഴടങ്ങില്ല, താന്‍ നീതിമാനാണെന്നും പോറാടും എന്നു തന്നെയാണ് കേരലത്തിന്റെ മ്ര്ഗാസ്റ്റാര്‍ ഐ.എസ്.എസുകാരി അനുമമക്ക് നല്കുന്ന കടുത്ത സന്ദേശം.

അയ്യന്റെ അര്‍ഥം പരിശോധിക്കണം എന്നു പറയുമ്പോള്‍ അതും കലക്ടര്‍ക്കുള്ള തുറന്ന മറുപടിയാണ്.. നോട്ടിസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടദേവന്റെ പേരു പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദേഹം മാധ്യമങ്ങളോടു കൂട്ടിച്ചേര്‍ത്തു.അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണു ജില്ലാ കലക്ടറുടെ നോട്ടിസ്. തൃശൂരിലെ എന്‍ഡിഎ കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പരാമര്‍ശം. പ്രസംഗത്തിനിടെ ശബരിമല പരാമര്‍ശിച്ചതാണു നോട്ടിസിനിടയാക്കിയത്.പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. അനുപമ വിലയിരുത്തി. ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ടു ചോദിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമാണെന്നു കലക്ടറുടെ നോട്ടിസില്‍ പറയുന്നു. പ്രത്യേകിച്ച്, ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കരുതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ പൂര്‍ണ രൂപവും നോട്ടിസിലുണ്ട്.

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം. സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കും. അതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുക. ശബരിമലുഅയ്യപ്പനെക്കുറിച്ച് പറഞ്ഞ ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതേക്കുറിച്ച് ഇനി മിണ്ടില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാചകം മുന്‍നിര്‍ത്തിയാകാം വിശദീകരണം നല്‍കുക. കണ്‍വന്‍ഷന്റെ വിഡിയോ ദൃശ്യങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

എന്തായാലും സുരേഷ് ഗോപി പറയുന്നത് പ്രകാരം പരാതിയുള്ളവര്‍ ഇനി അയ്യന്റെ പേരൂം അര്‍ഥവും പഠിക്കട്ടേ എന്ന വിമര്‍ശനവും ചട്ട ലംഘനം ആകുമോ? ദൈവത്തിന്റെ പേരു പറയുന്നത് ചട്ട ലംഘനമാകുമോ? കലക്ടര്‍ അനുപമ അതിരു വിട്ടുവോ എന്നെല്ലാം കാത്തിരുന്ന് കാണാം

അതായത് തൃശൂര്‍ കലക്ടര്‍ അനുമമയ്ക്ക് അയ്യന്‍ എന്നാല്‍ എന്തെന്ന് അറിയില്ല എന്ന് തന്നെയാണ് കേരളത്തിന്റെ വലിയ നടനും മെഗാ സ്റ്റാറും പറഞ്ഞിരിക്കുന്നത്. കാര്യങ്ങള്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ തന്നെയാണ്. മുന്‍ മന്ത്രി തോമസ് ചാണ്ടി അടക്കം പലരേയും വിറപ്പിച്ച അനുമപ ഐ.എസ്.എസ് സുരേഷ് ഗോപിയുടെ വിഷയത്തില്‍ ഇനി എന്ത് നടപടി എടുക്കും എന്ന് വ്യക്തമല്ല. നോട്ടീസിനു രേഖാ മൂലം മറുപടി കൊടുക്കുന്നതേ ഉള്ളു എങ്കിലും പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു എന്ന് വ്യക്തമാക്കിയതിലൂടെ എല്ലാം ആ മറുപടിയില്‍ ഉണ്ട്. ഈ നടപടിയില്‍ കലക്ടര്‍ അനുമപ പരാജയപ്പെടുമോ സുരേഷ് ഗോപിയുടെ സ്ഥനാര്‍ഥിത്വം തെറിക്കുമോ എന്ന് കാത്തിരുന്ന് കാണാം. നെഞ്ച് വിരിച്ച് തന്നെയാണ് സുരേഷ് ഗോപി. അത്ര കടുത്ത മറുപടിയാണ് നല്കിയിരിക്കുന്നത്. ഇഷ്ട ദൈവത്തിന്റെ പേര്‍ ഇനിയും പറയും പറഞ്ഞില്ലേല്‍ ജനം ശിക്ഷിക്കും എന്നും തന്നെ പറഞ്ഞിരിക്കുന്നു.