61കാരന്റെ 88-ാ മത്തെ വിവാഹം ലോക വാർത്തയായി, വിവാഹം ചെയ്യുന്നത്..?

61 കാരന്റെ 88-ാ മത്തെ വിവാഹം ലോക മാധ്യമങ്ങളിൽ വാർത്തയായിരി ക്കുകയാണ്. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയില്‍ നിന്നുള്ള 61 കാരനാണ് 88-ാം വിവാഹത്തിന് ഒരുങ്ങുന്നത്. ഖാന്‍ എന്ന പേരുള്ള ഇയാള്‍ 86ാമത് വിവാഹം ചെയ്യുന്നത് മുന്‍ ഭാര്യയെയാണെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പലതവണ വിവാഹം കഴിച്ച ഇയാള്‍ക്ക് ‘പ്ലേബോയ് കിംഗ്’ എന്നും വിളിപ്പോരുണ്ട്. ഈ 61കാരന്‍ കര്‍ഷകനാണ്. മുന്‍ ഭാര്യമാരുമായി പിരിഞ്ഞെങ്കിലും ഇവര്‍ തമ്മിലുള്ള സ്‌നേഹം ഇപ്പോഴും ശക്തമാണ്. അതുകൊണ്ടാണ് വീണ്ടും വിവാഹം ചെയ്യുന്നതെന്നാണ് ഇയാള്‍ പറയുന്നത്. വെറും ഒരു മാസം മാത്രമായിരുന്നു ആദ്യ വിവാഹ ജീവിതം നീണ്ടു നിന്നത്.

14 വയസ്സുള്ളപ്പോഴാണ് ഖാൻ ആദ്യമായി വിവാഹിതനാവുന്നത്. ആദ്യ ഭാര്യ അയാളേക്കാൾ രണ്ട് വയസ്സ് മുതിര്‍ന്നതായിരുന്നു. ‘അന്നത്തെ എന്റെ മോശം മനോഭാവം കാരണം, വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം എന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു.’ ‘മോശം മനോഭാവം എന്താണെന്ന് ഖാൻ വ്യക്തമാക്കിയിട്ടില്ല.

ആ സംഭവത്തോടെ ഉണ്ടായ ദേഷ്യമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെ ത്തിയത്. നിരവധി സ്ത്രീകളെ തന്നോട് പ്രണയത്തിലാക്കാന്‍ ഇയാള്‍ ‘ആത്മീയ’ അറിവ് തേടിയിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അയാള്‍ പറയുന്നു. അവരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അധാര്‍മ്മികതയില്‍ ഏര്‍പ്പെടുന്നതി നുപകരം ഞാന്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും ഖാൻ പറയുന്നു. ഖാന്റെ 87 വിവാഹങ്ങളില്‍ നിന്ന് എത്ര കുട്ടികളുണ്ടെന്നതിനെ കുറിച്ച് വാർത്തയിൽ പറഞ്ഞിട്ടില്ല.