കാറിൽ വന്നിറങ്ങിയതിനു പിന്നാലെ കാൽതെന്നി അതേ കാറിന്റെ അടിയിലേക്ക് വീണു, ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു

ആലപ്പുഴ: കാറിൽ വന്നിറങ്ങിയതിനു പിന്നാലെ കാൽതെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്.

ആലപ്പുള ചേപ്പാടാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാൽ കാറിൽ വീടിനു മുന്നിൽ വന്നിറങ്ങുകയായിരുന്നു. പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു.

കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ട് എടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.