ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി, 41,976 പോലീസുകാരെ വിന്യസിച്ചു

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി. വിവിധയിടങ്ങളിലായി 41,976 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് . സുരക്ഷാ ചുമതലയ്ക്ക് 41976 കേന്ദ്രസേനകളിൽ നിന്നും തമിഴ്നാട് പോലീസിൽ നിന്നും നിരവധി ഉദ്യോസ്ഥർ സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷ കാരണങ്ങൾ കണക്കിലെടുത്ത് തന്നെയാണ് നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആറുമണിമുതൽ ശനിയാഴ്ച വൈകിട്ട് 6 വരെയാണ് കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെയാണ് ഉണ്ടായിരിക്കുക. ഇപ്പോൾ നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. എന്തായാലും ഇലക്ഷൻ എന്ന് പറയുന്നത് ജനങ്ങളൊരു ഉത്സവവുമായി തന്നെ കാണുന്നു എന്ന് വേണം കരുതുന്നത്. ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ് . ജനങ്ങളിലേക്ക് കൂടുതൽ ഭംഗിയായി ആ ഒരു ആശയം എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്

കന്നിവോട്ട് രേഖപ്പെടുത്തുന്നവർ വളരെ ഗൗരവമായി ഇലക്ഷനെ സമീപിക്കുന്ന ചില ദൃശ്യങ്ങളാണ് പലയിടത്തും കാണാൻ സാധിക്കുന്നത് എന്തായാലും വരും ദിവസങ്ങളിൽ ത്ത് തിരഞ്ഞെടുപ്പുകൾ നടക്കുന്നു ഈ തിരഞ്ഞെടുപ്പുകളിലൂടെ പ്രശസ്തമായ ഒരു സർക്കാരിനെ വീണ്ടും കൊണ്ടുവരാനുള്ള ശ്രമം തന്നെയായിരിക്കും നടക്കുന്നത്.