അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരും,പണം ഒരു പ്രോബ്ലമല്ലായെന്ന് പറഞ്ഞു, ഞെട്ടിക്കുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ചന്ദനമഴയിലെ അമൃത

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പകളില്‍ ഒന്നായിരുന്നു ചന്ദനമഴ.സീരിയലിലെ അമൃതയും വര്‍ഷയും എല്ലാം വളരെ പെട്ടെന്ന് തന്ന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരുന്നു.പരമ്പരയുടെ തുടക്കത്തില്‍ നടി മേഘ്‌ന വിന്‍സെന്റ് ആയിരുന്നു പ്രധാന കഥാപാത്രമായ അമൃതയായി എത്തിയിരുന്നത്.ശാലു കുര്യനായിരുന്നു ചെറിയ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നത്.പരമ്പരയില്‍ നിന്നും മേഘ്‌ന പിന്മാറിയപ്പോള്‍ വിന്ദുജ വിക്രമനാണ് പിന്നീട് അമൃതയായത്.വിന്ദുജയെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.ഇപ്പോള്‍ സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് വിന്ദുജ.ഒരു അഭിമുഖത്തിനിടെയാണ് നിട ഇക്കാര്യം പറഞ്ഞത്.

ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു.ഡീറ്റെയില്‍സ് എനിക്ക് വലുതായി അറിയില്ല.അത് ജനുവിന്‍ ആണോ എന്ന് പോലും അറിയില്ല.ഇങ്ങനെ ഒരു അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരും,പണം ഒരു പ്രോബ്ലമല്ലായെന്ന് പറഞ്ഞു..പടമാണ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’,നടി പറയുന്നു.നടിമാത്രമല്ല ഒരു മോഡല്‍ കൂടിയാണ് വിന്ദുജ.മലയാളം കൂടാതെ തമിഴ് സീരിയലുകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്.മ്യൂസിക്കല്‍ ആല്‍ബങ്ങളിലും താരം തിളങ്ങുന്നുണ്ട്.ചന്ദന മഴ കൂടാതെ മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത ആത്മസഖിയിലും അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന പരമ്പരയിലും നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.