ഞാനും വിനീതും എന്നും നന്ദിയുള്ളവരായിരിക്കും, സന്തോഷക്കണ്ണീരോടെ കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് മാളവിക

വിവാഹ നിശ്ചയത്തില്‍ സന്തോഷക്കണ്ണീരോടെ കുടുംബാംഗങ്ങലെ കെട്ടിപ്പിടിച്ച് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടിലായിരുന്നു വിവാഹ നിശ്ചയം. യുകെയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് വരന്‍ നവനീത്.

തന്റെ ജീവിതത്തിലെ പ്രണയവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എനിക്കിതൊരു ഇമോഷണല്‍ റോളര്‍ കോസ്റ്റാണ്. ഈ ദിവസത്തിനായി ഞാനും വിനീതും എന്നും നന്ദിയുള്ളവരായിരിക്കും എന്നും മാളവിക ചിത്രത്തിനൊപ്പം കുറിച്ചു. നവനീതിന്റെ കൈയില്‍ മോതിരം അണിയിക്കുന്നതും ഇരുവരും പരസ്പരം മാലയിടുന്നതുമെല്ലാം ചിത്രത്തിലുണ്ട്.

കരച്ചില്‍ അടക്കനാവാതെ ജയറാമിനെയും പാര്‍വതിയേയും കാളിദാസനേയും കെട്ടിപ്പിടിക്കുന്ന മാളവികയെയും ചിത്രത്തില്‍ കാണാന്‍ സാധിക്കും. മുമ്പ് ജയറാമും കാളിദാസും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സലയുടെയും മകനാണ് നവനീത്.