റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കൽ അംബിക സജിയാണ് (53) മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട്‌ പോവുകയായിരുന്നു. എറണാകുളം കൂത്താട്ടുകുളത്ത് വച്ചാണ് സംഭവം. കൂത്താട്ടുകുളം – ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.

സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ അടിയിൽ പെടുകയുമായിരുന്നു.