മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ല- തിരിച്ചടിച്ച് യുവമോർച്ചയും

യുവമോർച്ചക്കാരേ മോർച്ചയിൽ അയക്കും എന്ന സി.പി.എം നേതാവ് പി ജയരാജന്റെ പ്രസ്ഥാവനക്ക് യുവമോർച്ചയുടെ മറുപടി.മോര്‍ച്ചറി യുവമോര്‍ച്ചക്കാര്‍ക്ക് മാത്രമുള്ളതല്ലെന്ന് ജയരാജന്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍കൃഷ്ണന്‍.ഈ ഭീഷണിയേ വകവയ്ക്കില്ല. ഭയക്കില്ല. പൂർണ്ണമായ അവജ്ഞയോടെയോടെ തള്ളികലയുകയാണ്‌. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോര്‍ച്ച എന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.

ഇതോടെ കണ്ണൂരിൽ പി ജയരാജൻ വിതറിയ തീപ്പൊരി സമാധാനം തകർക്കുമോ എന്ന ആസങ്ക ഉണ്ട്. സംസ്ഥാന പോലീസ് മേധാവി അടക്കം വിഷയത്തിൽ ഇടപെടാതെയും നടപടി എടുക്കാതെയും മൗനമായി തുടരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടായ ശേഷം സമാധാന യോഗങ്ങൾ നടത്താനിരിക്കുന്ന ജില്ലാ ഭരണകൂടവും നിശബ്ദമാണ്‌. കൊലവിളികൾ തുടരുമ്പോൾ പോലീസും ജില്ലാ ഭരണകൂടവും കണ്ണൂരിൽ നിശബ്ദമായി ഇരിക്കുന്നു.

സംഭവം ഇങ്ങിനെ..നിയമം കൈയ്യിലെടുത്ത് സംസാരിച്ചത് ആരാണ്‌. വിലയിരുത്തുക

യുവ മോർച്ച പറഞ്ഞത് ഇങ്ങിനെ..“വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലും ഷംസീറിനെതിരേ ഹിന്ദു സംഘടന പ്രതിനിധികള്‍ പരാതിയും നല്‍കിയിരുന്നു.ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്റ പരാമര്‍ശം.

ഗണപതിയിലെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു“ അതായത് കൈവെട്ടും എന്നായിരുന്നില്ല. കൈവെട്ടില്ല എന്ന വിശ്വാസം ആയിരിക്കാം എ എം ഷംസീർ ഇങ്ങിനെ പ്രസംഗിക്കാനും ഗണപതി നിന്ദ നറ്റത്താനും കാരണം എന്നാണ്‌ പറഞ്ഞത്. ഇതിൽ അക്രമാസക്തമായത് ഒന്നും കാണുന്നില്ല.

പി ജയരാജൻ പറഞ്ഞത് ഇങ്ങിനെ

ഗണപതിയെ അപമാനിച്ച് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ സ്പീക്കര്‍ ഷംസീറിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു കൊലക്കേസ് പ്രതി കൂടിയായി വിചാരണ നേരിടുന്ന പി. ജയരാജന്റെ പ്രസംഗം. “എഎന്‍ ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിപ്പിടിച്ച് പ്രശ്നം വഷളാക്കാമെന്ന് കരുതേണ്ട. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് അദ്ദേഹം. ഷംസീറിനെതിരെ കൈയൂങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും. ആരാണ് നാട്ടില്‍ ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഷംസീറിന്റെ മതം എടുത്തുപറഞ്ഞു വരെ പ്രസംഗിച്ചു. അത് ഒരാള്‍ എടുത്തുപറഞ്ഞാല്‍ അയാളെ ഒറ്റപ്പെടുത്തിക്കളയാം എന്ന് ബിജെപിക്കാര്‍ കരുതരുത്. ഭരണഘടനാ പരമായ തന്റെ കര്‍ത്തവ്യമാണ് ഷംസീര്‍ നിര്‍വഹിച്ചതെന്നും ജയരാജന്‍ പ്രംസഗത്തില്‍ പറഞ്ഞു“

തലശേരി ഭയാനകം

തലശേരിയിലാണ്‌ കേരളത്തിലെ ഏറ്റവും കൂടുതൽ കൊലപാതക രാഷ്ട്രീയ രക്തം ഒഴുകിയത്. കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം ആയ വാടിക്കൽ രാമകൃഷ്ണനെ കൊന്നത് ഇവിടെയാണ്‌. അതിൽ ഇന്നത്തേ മുഖ്യമന്ത്രി അടക്കം പ്രതിയായ നാടും തലശേരി തന്നെ.പിന്നീട് ഏറെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വേദിയായ കേരളത്തിന്റെ തലശേരിയിൽ ആണ്‌. ആർ എസ് എസ് – സി.പി.എം യുദ്ധം നറ്റക്കുകയും ഏറെ പേർ മരിച്ച് വീഴുകയും ചെയ്ത് മണ്ണാണ്‌ തലശേരി..ഇനി ഒരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്.

യുവമോർച്ചയുടെ മറുപടി  ഇങ്ങിനെ..

മോര്‍ച്ചറി യുവമോര്‍ച്ചക്കാര്‍ക്ക് മാത്രമുള്ളതല്ലെന്ന് ജയരാജന്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍കൃഷ്ണന്‍.കൊലവിളി പരാമര്‍ശം നടത്തിയ പിജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. എ എന്‍ ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെ ചെയ്യുമെന്നും പ്രഫുല്‍കൃഷ്ണന്‍ വ്യക്തമാക്കി.പിജയരാജന്റെ ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെതള്ളുകയാണ്. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോര്‍ച്ച.സിപിഎമ്മില്‍ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജന്‍ സഖാക്കളുടെ കയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.

ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയേയും കേരളത്തിന്റെ മണ്ണില്‍ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോര്‍ച്ചയെന്ന് ജയരാജന്‍ മറക്കണ്ടെന്ന് പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.