ജമ്മു കശ്മീരിൽ എസ് യുവി കാർ മുന്നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു, 10 മരണം

ബനിഹാൽ : എസ്‌യുവി കാർ തെന്നിമാറി മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. റംബാൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ അന്ന് അപകടം ഉണ്ടായത്. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന വാഹനം പുലർച്ചെ 1.15 ഓടെ ജില്ലയിലെ ചെഷ്മ മേഖലയിൽ 300 അടി താഴ്ചയിൽ വീണു. തുടർന്ന് സംഭവം കണ്ടെത്തിയ നാട്ടുകാരും സുരക്ഷാ സൈന്യവും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

അതേസമയം, 165 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ ആണ് സംഭവം. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസിൽ ആകെ 46 പേരാണ് ഉണ്ടായിരുന്നത്.

അപകടത്തിൽ പെട്ട ബസിൽ ഉണ്ടായിരുന്ന 8 വയസ്സുകാരി മാത്രമാണ് രക്ഷപെട്ടത്. നിയന്ത്രണംനഷ്ടപ്പെട്ട ബസ് പാലത്തിനു മുകളിൽ വച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. പിന്നാലെ തീപടരുകയും ചെയ്തു. ഈസ്റ്റർ അനുബന്ധിച്ചുള്ള പ്രാർഥനയിൽ പങ്കെടുക്കാനായി എത്തിയവരാണ് അപകടത്തിൽ പെട്ടത്.

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെ തീ പടർന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗുരതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.