യുദ്ധം ഇനി നീട്ടണ്ട, ഹമാസിനെ വേ​ഗം തീർക്കാൻ നിർദ്ദേശിച്ച് നെതന്യാഹു

ആറരമാസം പിന്നിട്ടിരിക്കുന്നു ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട്. ഒക്ടോബർ മാസം ഏഴാം തീയതി ആരംഭിച്ച യുദ്ധത്തിന് ഇനിയും അറുതി ഉണ്ടായിട്ടില്ല എന്നുള്ളതാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. കഴിഞ്ഞ ദിവസം വെടിനിർത്തൽചർച്ചകൾ ഏകപക്ഷീയമായി നിലച്ച മട്ടാണ്. ഹമാസിന്റെ നിലപാടാണ് വെടിനിർത്തൽ ചർച്ചകൾ പിരിയാൻ കാരണമെന്ന അമേരിക്കയും ഖത്തറും ഒരുപോലെ ആരോപണമുന്നയിക്കുന്നു. ​ഗാസയിലേക്ക് ആക്രമണം ശക്തമാക്കി ഇസ്രായേൽ സേന.

കഴിഞ്ഞദിവസം രാത്രി അതിരൂക്ഷമായ റോക്കറ്റ് ആക്രമണമാണ് ​ഗാസയുടെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമസേന നടത്തിയത്. റഫയിലേക്ക് കരയുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നല്കിക്കഴിഞ്ഞു. ആക്രമിച്ചു കീഴ്പ്പെടുത്തുക എന്നുള്ളതാണ് ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനം എന്ന വിവരങ്ങൾ പുറത്തുവരികയാണ്.

സൈനിക ശേഷിയുമായി മുന്നോട്ടു പോകാൻ ആണ് സൈനികർക്ക് ഇസ്രായേൽ ഗവൺമെൻറ് നൽകിയിരിക്കുന്ന നിർദേശം. 16 ലക്ഷത്തോളം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്നു എന്നാണ് യുഎഇ അടക്കം കണക്ക്. മുഴുവൻ പ്രദേശങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കിടയിലാണ് 5000 ത്തോളം വരുന്ന ഭീകരവാദികൾ ഒളിവിൽ കഴിയുന്നതെന്നാണ് ഇസ്രായേൽ സേനയുടെ കണക്കുകൂട്ടൽ. ഭീകരവാദികളെ കൊല്ലുക എന്നതാണ് ലക്ഷ്യം. അമേരിക്കയുടെയും ഖത്തറിന്റെയും അടക്കമുള്ള വലിയ പ്രതിരോധങ്ങൾ ഉണ്ടായിട്ടും റഫയിലേക്ക്കരയുദ്ധം നടത്തുമെന്ന് തന്നെ ഇസ്രായേൽ പറയുന്നത്.