കനാലില്‍ മുങ്ങിത്താഴുന്ന കുട്ടിയെ സ്വജീവന്‍ പണയം വച്ച് രക്ഷിച്ചത് 10 വയസ്സുകാരന്‍

കനാലില്‍ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥിയെ സ്വജീവന്‍ പണയം വച്ച് രക്ഷിച്ച പത്തുവയസ്സുകാരനായ ബാദുഷയാണ് ഇപ്പോഴത്തൈ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കനാലില്‍ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്നവര്‍ നോക്കി നില്‍ക്കെയാണ് 10 വയസ്സുകാരന്‍ രക്ഷപ്പെടുത്തിയത്. മേതല ഹൈലെവല്‍ കനാലിന്റ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം കനാലില്‍ വീണ ഓലിപ്പാറ പുതുക്കപ്പറമ്പില്‍ ഹസൈനാരിന്റെ മകന്‍ ബാദുഷ(9)യെയാണ് ഓലിപ്പാറ ബാവു ഹസ്സന്റെ മകന്‍ അല്‍ഫാസ് ബാവു(10) രക്ഷപ്പെടുത്തിയത്.

ഈ രക്ഷപെടുത്തലിനു ഒരു പ്രത്യേകതകൂടി ഉണ്ട്. ഏറ്റവും അപകടകരമായ ഒരു നീക്കമായിരുന്നു 10 വയസുകാരൻ അല്‍ഫാസ് ബാവു നടത്തിയത്. തലനാരിഴക്കാണ്‌ അല്‍ഫാസ് ബാവുവിന്റെ  ജീവനും രക്ഷാപ്രവർത്തനത്തിൽ രക്ഷപെടുന്നതും അതിലൂടെ ബാദുഷ എന്ന 10 വയസുകാരനും ജീവനിലേക്ക് തിരികെ വരുന്നതും. ഇത്തരത്തിലുള്ള രക്ഷാ പ്രവർത്തനത്തിന്റെ രക്ഷ സാക്ഷികൾ ആയവർ അനേകമാളുകളാണ്‌ കേരളത്തിൽ. കോഴിക്കോട് മാൻ ഹോളിൽ വീണ തൊഴിലാളികളേ രക്ഷിക്കാൻ ഓട്ടോ ഡ്രൈവർ നടത്തിയ ശ്രമത്തിൽ ജീവൻ പൊലിഞ്ഞത് കേരലത്തേ മുഴുവൻ കരയിപ്പിച്ചിരുന്നു. മതിയായ മുൻ കരുതൽ രക്ഷാ പ്രവർത്തനത്തിൽ സ്വീകരിക്കണം എന്നും അതിനിറങ്ങുന്നവർ ആദ്യം സ്വജീവൻ സുരക്ഷിതമാക്കി വേണം പ്രവർത്തിക്കാൻ എന്നുമാണ്‌ ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ വശങ്ങൾ. എന്തായാലും മുൻ പിൻ നോക്കാതെ മുതിർന്നവർ നോക്കി ൻല്ക്കേ കനാലിലേക്ക് ഇറങ്ങിയ 10 വയസുകാരൻ ഇതൊന്നും ആലോചിച്ചില്ല. ആ സമയത്ത് അവന്റെ കൊച്ചു മനസിൽ ഉണർന്ന് മാനുഷികതയും ധീരതയും ഒരു ജീ​‍ീവനാണ്‌ രക്ഷിച്ചത്. രക്ഷിച്ച കുട്ടി ജീവിത കാലം മുഴുവൻ അല്‍ഫാസ് ബാവുവിനു കടപ്പെട്ടിരിക്കും എന്നും ഉറപ്പ്. അല്‍ഫാസ് ബാവു നല്കിയ രണ്ടാം ജന്മം തന്നെയാണിപ്പോൾ ബാദുഷ എന്ന് 9വയസുകാരൻ ഭൂമിയിൽ ജീവിച്ചിരിക്കാൻ കാരണം. ബാദുഷയുടെ മാതാപിതാക്കൾ ദൈവത്തിനും അല്‍ഫാസ് ബാവുവിനും നന്ദി പറയുകയാണ്‌.

കുട്ടി മുങ്ങിത്താഴുന്നത് കണ്ട് മുതിര്‍ന്നവര്‍ നിലവിളച്ചുകൊണ്ടു നിന്നപ്പോഴാണ് ഈ ബാലന്‍ ്രരക്ഷകനായി അവതരിച്ചത്. കഴിഞ്ഞ ദിവസം കനാലിന് അരികില്‍ നില്‍ക്കുകയായിരുന്ന ബാദുഷ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. പ്രധാന കനാലായതിനാല്‍ ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു. കനാലില്‍ മുങ്ങിത്താഴുന്ന ബാദുഷയെ സമീപവാസിയായ മുസ്തഫ ആദ്യം കണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി. അയാള്‍ ബഹളം വച്ചതോടെ മദ്രസയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന അല്‍ഫാസിന്റെ ശ്രദ്ധ അവിടേക്ക് എത്തിയത്. മറ്റൊന്നും നോക്കാതെ ബാദുഷയെ രക്ഷിക്കാന്‍ അല്‍ഫാസ് കനാലിലേക്കു എടുത്തുചാടുകയായിരുന്നു.

 

കാനാലിലേക്ക് പതിച്ച അല്‍ഫാസ് നീന്തി ബാദുഷയുടെ അടുത്തെത്തി. ഒരു വിധത്തില്‍ ബാദുഷയെയും കൊണ്ട് കരയിലേക്കെത്തി. നെല്ലിക്കുഴി അല്‍ അമല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ഫാസ് ബാവു. കുറ്റിലഞ്ഞി സര്‍ക്കാര്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാദുഷ. തന്റെ സമപ്രായക്കാരനെ രക്ഷപ്പെടുത്താന്‍ മറ്റൊന്നും നോക്കതെ കനാലിലേക്കെടുത്തു ചാടിയ അല്‍ഫാസിന് നാടിന്റെ അഭിനന്ദനങ്ങള്‍ എത്തുകയാണ്.