ആൻ്റിയെ എങ്ങനെ പീഡിപ്പിക്കാം, ഫോണിൽ തിരഞ്ഞ് 16-കാരൻ, വീട്ടമ്മയെ ആക്രമിച്ച കേസിൽ പിടിയിൽ

ഇടുക്കി: വീട്ടമ്മയെ ആക്രമിച്ച കൗമാരക്കാരൻ പിടിയിൽ. 16 കാരൻ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനാണു പിടിയിലായത്. ആദ്യം സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം.

എന്നാല്‍, 16-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ‘അയല്‍വാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുള്‍പ്പെടെ കൗമാരക്കാരന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതോടെയാണ് പോലീസ് ഇത് കണ്ടെത്തിയത്.

അതേസമയം, തൃശൂരിൽ പട്ടാപ്പകൽ തൃശൂരിൽ വെടിവയ്പ്പ്. വാക്കുതർക്കത്തെ തുടർന്ന് തൊയക്കാവ് സ്വദേശി രാജേഷാണ് വെടിയുതിർത്തത്. തൃശൂരിലെ വെങ്കിടങ്ങിലാണ് സംഭവം. അസം സ്വദേശിയായ അമീനുൽ ഇസ്ലാമിനാണ് വെടിയേറ്റത്.

ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രാജേഷ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ കയറിയ വെടിയുണ്ട ശസ്ത്രക്രീയയിലൂടെയാണ് പുറത്തെടുത്തത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന എയർ​ഗൺ പ്രതി ഉപയോഗിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു.