‘തന്നെത്തന്നെ വിവാഹം കഴിച്ചു, ഇപ്പോൾ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല’24 മണിക്കൂറിനകം ഡിവോഴ്സാക്കി യുവതി,VIRAL

കൊൽക്കത്ത . വിവാഹവാർത്തകൾ എപ്പോഴും പെട്ടെന്നാണ് വൈറലാകാറുള്ളത്. ഏഴുപതാമത്തെയും തൊണ്ണൂറാമത്തെയും വയസിൽ വിവാഹിതരാകുന്നുവെന്നും വാഴയെയും കഴുതയുമൊക്കെ വിവാഹം കഴിക്കുന്നുവെന്നും ഒക്കെ വിവാഹ വാർത്തകൾ വരാറുണ്ട്. അതേസമയം തന്നെത്തന്നെ വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളിൽ ഡിവോഴ്സായ യുവതിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

കൽക്കത്തയിൽ നിന്നാണ് പുതിയ വിവാഹ വാർത്ത. യുവതിയുടെ പേര് സോഫി മൂർ എന്നാണ്. സോഫിക്ക് 25 വയസ്സാണ് പ്രായം. ഫെബ്രുവരിയിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇത്തവണ തന്റെ വിവാഹ വസ്ത്രവും സ്വർണ തലപ്പാവും ഉള്ള ഒരു ചിത്രമാണ് സോഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ഒപ്പം വിചിത്രമായ ഒരു തീരുമാനം കൂടി യുവതി ആരാധകരെ അറിയിക്കുകയുണ്ടായി.

അധികം വൈകും മുൻപ് തന്നെ ആ ഞെട്ടിക്കുന്ന തീരുമാനം കൂടി സോഫി പ്രഖ്യാപിക്കുകയായിരുന്നു. ഈ വിവാഹബന്ധം തനിക്ക് ഇഷ്ടമായില്ലെന്നും, 24 മണിക്കൂറിനകം വിവാഹബന്ധം വേർപെടുത്തുകയാണെന്നും യുവതി അറിയിക്കുകയുണ്ടായി. ഇക്കാര്യം അറിയിച്ചുകൊണ്ട് സോഫി സോഷ്യൽ മീഡിയയിൽ എഴുതിയത് ഇങ്ങനെയായിരുന്നു: ‘ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചു, ഇപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല, ഇപ്പോൾ ഞാൻ വിവാഹമോചനം നേടുകയാണ്’

സോഫിയുടെ പ്രവൃത്തിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ആളുകളുടെ കമന്റുകൾനിറയുകയാണ്. സോഫിക്ക് വാക്ക് പാലിക്കാൻ കഴിയില്ലെന്ന് ചില ഉപയോക്താക്കൾ പറഞ്ഞിട്ടുണ്ട്. ചിലർ ആവട്ടെ നല്ല അഭിഭാഷകനെ കാണാൻ ഉപദേശിക്കുന്നു.

മറ്റൊരു പങ്കാളിക്ക് പകരം സ്ത്രീകളും പുരുഷൻമാരും സ്വയം വിവാഹം കഴിച്ച നിരവധി സംഭവങ്ങൾ വിദേശത്ത് നിന്നായി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ ഒരു സ്ത്രീ അടുത്തിടെ സ്വയം വിവാഹം കഴിച്ചുവെന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. ഇത്തരത്തിലുള്ള വിവാഹത്തെ സോളോഗാമി എന്നാണ് പറയാറുള്ളത്. എന്നാൽ ഇത്തരം വിവാഹബന്ധം ഏറെക്കാലം നിലനിൽക്കാറില്ലെന്നതാണ് ശ്രദ്ധേയം.