കെഎസ്ആര്‍ടിസിയില്‍ നിന്നും ഡപ്യൂട്ടേഷന് അപേക്ഷിച്ചവര്‍ 4050 പേര്‍

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതോടെ സര്‍ക്കാര്‍ വകുപ്പുകളിലേക്കും കോര്‍പറേഷനിലേക്കും ഡപ്യൂട്ടേഷനില്‍ പോകാന്‍ അപേക്ഷ നല്‍കി കെഎസ്ആര്‍ടിസിയില്‍ അപേക്ഷകള്‍ വര്‍ധിക്കുന്നു. 4050 പേരാണ് നിലവില്‍ അപേക്ഷിച്ചിരിക്കുന്നത്. നിലവില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ കൂടുതലും ബവ്‌റിജസ് കോര്‍പറേഷനിലേക്കാണ്.

അതേസമയം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവരില്‍ 900 പേര്‍ യോഗ്യതയുള്ളവരാണെന്നാണ് അധികൃതര്‍ പറയുന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില് ഒഴിവുള്ള തസ്തികകളുടെ അതേ ശമ്പള സ്‌കെയിലുള്ള 600 അപേക്ഷകരുണ്ട്. 600 പേരുടെ പട്ടിക മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ യൂണിയന്‍ നേതാക്കള്‍ അടക്കം ഡപ്യൂട്ടേഷന് അപേക്ഷിച്ചു.

ഡപ്യൂട്ടേഷനില്‍ പോയാല്‍ കെഎസ്ആര്‍ടിസിയില്‍ വാങ്ങിയിരുന്ന ശമ്പളം മാസത്തിന്റെ അവസാന പ്രവര്‍ത്തി ദിവസം വാങ്ങാനാകും എന്നതാണ് അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മാസത്തിന്റെ പകുതിയായാലും ലഭിക്കാറില്ല.