16കാരിയെ പീഡിപ്പിച്ച 42 കാരൻ പിടിയിൽ

വടകരയിൽ പതിനാറുകാരിയെ പീഡിപ്പിച്ച നാൽപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ണാന്‍റവിട അബൂബക്കർ എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

മാഹിയിൽ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

അതിനിടെ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ട്ടം​കു​ളം സ്വ​ദേ​ശി​യായ ഓ​ട്ടോ ഡ്രൈ​വ​ർ അറസ്റ്റിൽ. കാ​മ്പ​ല വ​ള​പ്പി​ൽ മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ (56) യാണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. പതിവായി വി​ദ്യാ​ർ​ത്ഥികളെ കൊ​ണ്ടു​പോ​കു​ന്ന ഓ​ട്ടോ ഡ്രൈ​വറാണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ൾ വി​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി​യായിരുന്നു​ അ​തി​ക്ര​മം.

നാലര വയസുകാരിയാണ് പീഡനത്തിന് ഇരയായത്. വീ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ത്ഥി​നി സംഭവിച്ചത് മാ​താ​വി​നോ​ട് പ​റ​ഞ്ഞു. തുടർന്ന് മാ​താ​വ് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പിന്നാലെയാണ് പൊ​ലീ​സ് മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. ശ​നി​യാ​ഴ്ച ഇയാളുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.