ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടം, വീടിനകത്ത് തൊഴുത്ത് കെട്ടി നടൻ കിഷോർ കുമാർ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് കിഷോർ കുമാർ. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ തിരക്കുകളിൽ നിന്നും മാറി നിന്നാൽ അദ്ദേഹം തികഞ്ഞൊരു കർഷകനാണ്.

തന്റെ കൃഷിയുമായി സന്തോഷത്തോടെ ഇണങ്ങി ജീവിക്കാനും അദ്ദേഹത്തിനേറെ ഇഷ്ടമാണ്. എത്ര തിരക്കായാലും കൃഷിയ്ക്കായി സമയം ചെലവഴിക്കാനും അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട്. ബാഗ്ലൂർ ബന്നാർഗഡ്ഡിൽ ആണ് കിഷോറിന്റെ ഫാം ഉള്ളത്. സിനിമ കഴിഞ്ഞാൽ കിഷോർ അധിക നേരവും ചെലവിടുന്നത് ഇവിടെ തന്നെയാണ്. ഒരു കാർഷിക കുടുംബത്തിൽ നിന്നും വരുന്ന ആളാണ് ഞാൻ.

ഒത്തിരി വസ്ത്തുക്കളും ഞങ്ങൾ ഉണ്ട്. അതിൽ കുറച്ച്‌ അടുത്തകാലത്താണ് തനിക്ക് കിട്ടുന്നതെന്നും അങ്ങനെ കൃഷിയുമായി തന്നെ മുന്നോട്ട് പോകുകയാണെന്നും കിഷോർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പശുക്കളാണ് കിഷോറിന്റെ ഏറ്റവും പ്രിയപ്പെട്ടവർ. അവർക്കായി വീടിന് അകത്ത് തന്നെ തൊഴുത്ത് കെട്ടിയിട്ടുമുണ്ട് താരം.

പശുക്കളോട് ചേർന്ന് ജീവിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അതുകൊണ്ടാണ് വീടിനകത്ത് തന്നെ തൊഴുത്ത് കെട്ടിയതെന്നും കിഷോർ പറയുന്നു. ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണെന്നും അഭിമുഖത്തിൽ കിഷോർ പറഞ്ഞു. കോഴി, കാളകൾ, പച്ചക്കറി, വിവിധ തരം പഴവർഗങ്ങൾ തുടങ്ങിയവയും കിഷേറിന്റെ കൃഷിത്തോട്ടത്തിൽ ഉണ്ട്.

പൊള്ളാതവൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് കിഷോർ. കന്നഡ നടനാണെങ്കിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള അദ്ദേഹം അടുത്ത കാലത്ത് ഏറെയും പൊലീസ് വേഷങ്ങളിലാണ് എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്‌ക്വാഡ് ആണ് നടന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ മലയാള സിനിമ. കുറച്ച്‌ സീനുകളിലെ ഉള്ളൂവെങ്കിലും ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.