കുഞ്ഞിനെ നശിപ്പിക്കാനാവശ്യപ്പെട്ടു, കിഷോർ എന്നെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടി- ചാർമിള

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാർമിള. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു നടി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി. എന്നാൽ സിനിമയെ പോലെ സുന്ദരമായിരുന്നില്ല നടിയുടെ സ്വകാര്യ ജീവിതം. ഒരു പ്രണയ തകർച്ചയും രണ്ട് ദാമ്പത്യ ജീവിത പരാജയങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയ ദാന്ത്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു.

കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതോടെയാണ് താൻ കിഷോറുമായി അകന്നതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള പറയുന്നു.ഇനി ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുണ്ടെങ്കിൽ അത് തന്റെ ആദ്യ ഭർത്താവായ കിഷോർ സത്യയാണെന്ന് ചാർമിള പറയുന്നു. അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു. പ്രശസ്തനാകാൻ വേണ്ടി മാത്രമാണ് എന്നെ അയാൾ വിവാഹം ചെയ്തത്.അന്നദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. ടോപ്പ് ലെവലിൽ നിൽക്കുന്ന ഒരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞുകൊണ്ടാണ് കിഷോർ സിനിമയിലെത്തുന്നത്.

അങ്ങനെ കല്യാണവും കഴിച്ചു. എന്നിൽ നിന്നും അയാൾക്ക് വേണ്ട കാര്യങ്ങൾ നേടിയെടുത്തതോടെ അയാൾ എന്നെ ഉപേക്ഷിച്ചുപോകുകയും ചെയ്തു. കിഷോറിന് ഞാൻ മാത്രമായിരുന്നില്ല. സുഹൃത്തീൻ്റെ ഭാര്യയുമായും ബന്ധമുണ്ടായിരുന്നു. ചാർമിള പറഞ്ഞു.