വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ബാബുചേട്ടനെ വിവാഹം കഴിക്കുന്നത്,പ്രണയ കഥ തുറന്നുപറഞ്ഞ് പൊന്നമ്മ ബാബു

പൊന്നമ്മ ബാബു മലയാളികളുടെ പ്രീയപ്പെട്ട താരമാണ്.കണ്ണു നനയിക്കുന്ന കഥാപാത്രങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ പൊന്നമ്മ ബാബു ചിരിയുടെ പൊന്നിൻകുടമാണ്.ഇഷ്ടമുള്ള വ്യക്തിയുടെ കയ്യും പിടിച്ച് സ്വന്തം വഴി ഇതാണെന്ന് ഉറപ്പിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ പൊന്നമ്മ ബാബുവിന്റെ പ്രായം വെറും പതിനേഴ് വയസ്സായിരുന്നു.അന്നു വരെ ജീവനായി കൊണ്ടു നടന്നിരുന്ന നൃത്തവും അഭിനയവും എല്ലാം മാറ്റി വച്ച്,ആദ്യമായി പ്രണയം പറഞ്ഞ ആലുപ്പഴക്കാരൻ ബാബുവിനൊപ്പം ജീവിതം തുടങ്ങാൻ പൊന്നമ്മ തീരുമാനിക്കുകയായിരുന്നു.പക്ഷേ,വീട്ടുകാർ എതിർത്തു.എങ്കിലും പൊന്നമ്മ പിന്മാറിയില്ല.വിവാഹത്തിനു ശേഷം നീണ്ട 13 വർഷങ്ങൾ വീട്ടമ്മയായി ജീവിതം.അതിനിടയിൽ മൂന്നു മക്കളുണ്ടായി.ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൂടി പിന്നീട് വീണ്ടും സിനിമയിലേക്ക്.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം,സുരഭില ഡ്രാമ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങുന്നത്.ഈ ട്രൂപ്പിന്റെ ഉടമസ്ഥനായ ബാബുവാണ് ഭർത്താവ്.ബാബുവിനെ കണ്ടുമുട്ടിയതിനെ കുറിച്ചും വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് രഹസ്യമായി വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെയാണ് പൊന്നമ്മ തുറന്നുപറയുന്നത്.വാക്കുകൾ ഇങ്ങനെ,ഇപ്പോഴുള്ള പിള്ളേരുടെ പ്രണയം പോലെയല്ല അന്നത്തെ പ്രണയം.എല്ലാത്തിലും അതിന്റേതായ സത്യസന്ധതയുണ്ട്.ഇന്ന് അതില്ലെന്നല്ല.എങ്കിലും അതിൽ എന്തോ ഒരു കുറവ് വന്നിട്ടുണ്ടെന്ന് തോന്നുന്നു.അന്നത്തെ പ്രണയത്തിന് ലെറ്റർ മാത്രമായിരുന്നു ആശ്രയം.വാട്‌സാപ്പോ,ഫേസ്ബുക്കോ,മെയിലോ ഒന്നും ഇല്ലല്ലോ.എന്റെ വീട്ടിൽ റേഡിയോ പോലുമില്ലായിരുന്നു.അടുത്ത വീട്ടിൽ പോയിരുന്നതാണ് റേഡിയോയിലുള്ളത് കേട്ടിട്ടുള്ളത്.പഴമകളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്.പുള്ളി അന്ന് എന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞു.അന്ന് ഞാൻ പഠിച്ചോണ്ടിരിക്കുകയാണ്.അതോണ്ട് വീട്ടിൽ വന്ന് അമ്മയോട് ചോദിക്കാൻ പറഞ്ഞു.അമ്മയോട് ആലോചിച്ചപ്പോൾ സമ്മതിക്കില്ലായിരുന്നു.

അതുകൊണ്ട് ഞങ്ങളുടേതായ ഇഷ്ടത്തിൽ കല്യാണം കഴിച്ചു.ഒളിച്ചോടുകയായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോൾ അതെ എന്ന് സമ്മതിച്ച പൊന്നമ്മ ആ വാക്ക് മിണ്ടല്ലേ എന്ന് പറയുന്നു.ബാബു ചേട്ടൻ എനിക്ക് എഴുത്തൊന്നും തന്നിട്ടില്ല.ഇഷ്ടമാണെന്ന് നേരിട്ട് പറയുകയായിരുന്നു.അമ്മയെ വന്ന് വലിയ പേടിയായിരുന്നു.കൂട്ടിലിട്ട് വളർത്തിയത് പോലെയായിരുന്നു ഞങ്ങളെ നോക്കിയത്.ഇന്ന് ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ ഞാൻ ഭയങ്കര അത്ഭുതത്തോടെ നോക്കി നിൽക്കും.നിങ്ങളുടെയൊക്കെ പ്രായത്തിൽ അമ്മയൊക്കെ ഒരുപാട് കഷ്ടപ്പട്ടതാണെന്ന് എന്റെ മക്കളോട് പറഞ്ഞ് കൊടുക്കാറുണ്ട്.അത് മമ്മിയുടെ കാലമാണെന്നായിരിക്കും അവരുടെ മറുപടി.