ഭര്‍ത്താവാണ് നിന്റെ ലോകം ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്തു അങ്ങ് പോകണം, മകള്‍ക്ക് സീമ നല്‍കിയ ഉപദേശം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരം. ഒരുകാലത്ത് സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ സീമയെ സംവിധായകന്‍ ഐവി ശശിയാണ് വിവഹം ചെയ്തത്. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തില്‍ സീമ ഒരു തരംഗമായി മാറുകയായിരുന്നു. മലയാളത്തില്‍ മുന്‍നിര നായകന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ സീമ ചെയ്തു. ഇപ്പോള്‍ വിവാഹ ജിവിതത്തിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും മകളുടെ വിവാഹ സമയത്ത് നല്‍കിയ ഉപദേശത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ആണായാലും, പെണ്ണായാലും ഈഗോ ബാധിച്ച് ഭരണം തുടങ്ങിയാല്‍ ലൈഫ് താളം തെറ്റും. സെറ്റില്‍ വളരെ എനര്‍ജറ്റിക്കായ ഐവി ശശി എന്ന സംവിധായകന്‍ സ്വകാര്യ ജീവിതത്തില്‍ വളരെ നിശബ്ദനായിരുന്നുവെന്നു വെന്ന് ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സീമ പറയുന്നു. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് സീമ തന്റെ മനസ് തുറന്നത്.

സീമയുടെ വാക്കുകള്‍ ഇങ്ങനെ, ‘വിവാഹ ജിവിതത്തില്‍ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മകള്‍ വിവാഹ സമയത്ത് ഞാന്‍ പറഞ്ഞു കൊടുത്തത്, ‘ഭര്‍ത്താവാണ് നിന്റെ ലോകം ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്തു അങ്ങ് പോകണം’ എന്നായിരുന്നു. ആണായാലും പെണ്ണായാലും പരസ്പരം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. രണ്ടു പേര്‍ക്കും ഈഗോ തലയില്‍ കയറിയാല്‍ പ്രശ്‌നമാണ്. ഞാനും ശശിയേട്ടനും തമ്മിലുള്ള ദാമ്ബത്യ ജീവിതം രസമായിരുന്നു. ശശിയേട്ടന്‍ ഒരു വകയും മിണ്ടില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ അത്രയും വലിയ സംവിധായകന്‍ വീട്ടില്‍ വന്നാല്‍ നിശബ്ദനാണ്. ഞാന്‍ ആയിരിക്കും കലപില പറയുന്നത്. സിനിമയൊന്നും ഞങ്ങള്‍ക്കിടയില്‍ വിഷയമാകാറില്ലായിരുന്നു’.