ഷൈൻ ഒന്നും മിണ്ടാതിരുന്നപ്പോൾ എനിക്ക് സംശയമായി, സുരാജ് ചേട്ടൻ അഭിനയിച്ച സീൻ കാണിച്ചുതന്നു, വിന്ദുജ

1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്.

കേരള സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഒരു കാലത്ത് വിന്ദുജ. 1991 ഇന്ന്
കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു ഷൈൻ ഒന്നും മിണ്ടാതിരുന്നപ്പോൾ എനിക്ക് സംശയമായി, സുരാജ് ചേട്ടൻ അഭിനയിച്ച സീൻ കാണിച്ചുതന്നു, വിന്ദുജ
വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.

ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് വിന്ദുജ. വാക്കുകൾ, എബ്രിഡ് ഷൈൻ വിളിച്ചിട്ടാണ് താൻ മലേഷ്യയിൽ നിന്നും ഷൂട്ടിനായി നാട്ടിലെത്തിയത്. ഷൈൻ വിളിച്ചപ്പോൾ ലൊക്കേഷനിൽ വരാമെന്ന് പറഞ്ഞു, .ലൊക്കേഷനിലെത്തി കുറേ നേരം കഴിഞ്ഞിട്ടും ഷൈൻ ഒന്നും പറയാതെ ഇരുന്നപ്പോൾ എനിക്ക് സംശയമായി. സുരാജ് ചേട്ടൻ അഭിനയിച്ച ഒരു സീൻ എനിക്ക് കാണിച്ച്‌ തന്ന ശേഷം ഈ സിനിമ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. അപ്പോൾ അടുത്തുണ്ടായിരുന്ന നിവിനും സപ്പോർട്ട് ചെയ്തു.

അവർ രണ്ടുപേരുടെയും പോസിറ്റീവ് വൈബിലാണ് ഞാനാ സിനിമ ചെയ്തത്. രണ്ട് സീനേ ഉള്ളൂവെങ്കിലും നല്ല റീച്ച്‌ കിട്ടിയ കഥാപാത്രമായിരുന്നു അത്. അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ചിത്രത്തിൽ വെറും രണ്ട് സീൻ മാത്രമേ വിന്ദുജയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. മോഷണത്തിനിടെ തന്നെ ഉപദ്രവിച്ച മകനെ പൊലീസിൽ നിന്നും രക്ഷിക്കാനായി കളവ് പറയേണ്ടി വരുന്ന അമ്മയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.