ജീവിച്ചിരിക്കുന്ന ഇടവക അംഗങ്ങൾക്ക് വൈദികന്‍ മരണ കുര്‍ബാന ചൊല്ലി, എടുത്തിട്ടുപോ ഈ വൈദികനെ എന്ന് വിശ്വാസികൾ

ജീവിച്ചിരിക്കുന്ന ഇടവക അംഗങ്ങൾക്ക് വൈദികന്‍ മരണ കുര്‍ബാന ചൊല്ലിയതിന്റെ 21-ാം ദിവസം ആചരിച്ച് തൃശൂര്‍ ജില്ലയിലെ പൂമാല പള്ളിയിലെ ദേവാലയ സംരക്ഷണ സമിതി. തൃശൂര്‍ ജില്ലയിലെ പൂമാല പള്ളിയിലാണ് സംഭവം. പെന്തക്കുസ്താ നാളിലായിരുന്നു ഇടവകക്കാര്‍ക്കായുള്ള കൂട്ട മരണക്കുര്‍ബാന നടത്തുന്നത്. പള്ളി വികാരി ഫാ. ജോയ്‌സണ്‍ കോരോത്താണ് ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന ചൊല്ലിയിരിക്കുന്നത്. ഇതാണ് വിവാദമായിരിക്കുന്നത്.

പള്ളി പുതുക്കി പണിഞ്ഞതിനു പിറകെ വിശ്വാസികള്‍ കണക്കുകള്‍ ആവശ്യപ്പെടുകായാണ് ഉണ്ടായത്. തുടര്‍ന്ന് പള്ളി വികാരിയും ഇടവകക്കാരും തമ്മില്‍ കണക്കിനെ ചൊല്ലി തർക്കമുണ്ടായിട്ടു. പിരിച്ച ലക്ഷങ്ങൾ കാണാനില്ല. തുടര്‍ന്ന് അതിരൂപതാ ആസ്ഥാനത്തു നിന്ന് വികാരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരം നടത്തി.

പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിന്‍മേല്‍ വിശ്വാസികള്‍ സമരത്തില്‍ നിന്ന് തുടർന്ന് പിന്‍മാറി. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. വൈദികന്‍ ബോധപൂര്‍വ്വം വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, രൂപതയെ ധിക്കരിച്ചുകൊണ്ടും തന്റെ പ്രവര്‍ത്തികളെ ന്യായീകരിച്ചുംകൊണ്ട് വികാരി സ്ഥാനത്ത് തുടരുന്നതില്‍ പ്രതിഷേധിച്ച് പൂമല പള്ളിയുടെ മുന്നില്‍ വിശ്വാസികള്‍ കരിങ്കൊടി സ്ഥാപിക്കുകയായിരുന്നു.

തുടർന്ന്, ദേവാലയ സംരക്ഷണ സമിതി പ്രതിനിധിയോഗം കൂടുകയും, മരണ കുര്‍ബാനയുടെ 41 മത്തെ നാള്‍ വിപുലമായ രീതിയില്‍ പ്രമുഖരെ ഉള്‍പ്പെടുത്തി ആഘോഷിക്കാനും തീരുമാനീക്കുകയായിരുന്നു.. എന്നാല്‍ പള്ളി വികാരി കൂട്ട കുര്‍ബാന നടത്തിയതനുസരിച്ച് പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും ഉള്‍പ്പെടുത്തി വിശ്വാസികള്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ നടത്തി.

പഴയപള്ളി പൊളിച്ചതിന് ശേഷം ലക്ഷങ്ങളുടെ വിലമതിക്കുന്ന മര ഉരുപ്പടികള്‍ കാണാതായെന്നും, പള്ളിയില്‍ മോഷണം പതിവായി നടന്നിട്ടും സിസിടിവി സ്ഥാപിക്കാത്തതില്‍ വികാരിയ്ക്ക് നേരെ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്ത് വന്നിരുന്നതാണ്. തുടര്‍ന്ന് വികാരിക്കെതിരെ സംരക്ഷണ സമിതി ഫ്‌ളക്‌സുകളും സ്ഥാപിച്ചു. ഇത്തരത്തില്‍ ഫ്‌ളക്‌സുകള്‍ തനിക്കെതിരേ ഉയര്‍ന്നതോടെയാണ് ഫാ. ജോയസണ്‍ കോകോരോത്ത് കൂട്ടമരണ കുര്‍ബാന നടത്തിയത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും, ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടും ഇടവകയിലില്‍ നിന്നും ഒരാളും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ്, ഈ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞു വികാരി മരണ കുര്‍ബാന നടത്തിയത്.