അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്‌സ്: അഹാന കൃഷ്ണ

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം.

രാജ്യത്ത് അടിസ്ഥാനപരമായി നടക്കുന്ന കാര്യങ്ങളെ പറ്റി അറിയുക എന്നതല്ലാതെ ആഴത്തിലുള്ള രാഷ്ട്രീയത്തെ പറ്റി അവബോധമുണ്ടാക്കാറില്ലെന്ന് പറയുകയാണ് താരം. മറ്റ് വിഷയങ്ങളിലാണ് താൽപര്യമെന്നും വീട്ടിലും രാഷ്ട്രീയം സംസാരിക്കാറില്ലെന്നും അഹാന പറഞ്ഞു. യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കാനാണ് തനിക്ക് ഇഷ്ടമെന്നും സമത്വവും മനുഷ്യത്വവുമാണ് തന്റെ രാഷ്ട്രീയം

‘ഞങ്ങളുടെ മണ്ഡലത്തിലല്ലായിരുന്നു അച്ഛൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തിൽ വലിയ അവബോധമുള്ളവരൊന്നും അല്ല. അടിസ്ഥാനപരമായി നമ്മുടെ രാജ്യത്തിൽ നടക്കുന്നത് എന്നറിയുന്നതിലുപരി വളരെ ഒപ്പീനിയനേറ്റഡായ വ്യക്തികളല്ല ഞങ്ങൾ. ഞങ്ങളുടെ ഇഷ്ട വിഷയങ്ങൾ വേറെ പലതുമാണ്. ഒരു വിഷയത്തിൽ നല്ല ധാരണയുണ്ടെങ്കിലല്ലേ ഒരു സംഭാഷണം നടക്കൂ. രാഷ്ട്രീയം വീട്ടിൽ അധികം സംസാരിക്കാറില്ല.

എനിക്ക് രാഷ്ട്രീയത്തിൽ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം