നാണവും മാനവും ഉണ്ടെങ്കിൽ അലൻസിയർ പുരസ്‌കാരം തിരികെ നൽകണം, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. അലൻസിയറിനെതിരേ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അലൻസിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമർശം വന്നതിൽ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സർക്കാറിന്റെ ഒരു പരിപാടിയിൽ ഇങ്ങനെ ഒരു പരാമർശം നടത്തണമെങ്കിൽ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം. സ്ത്രീരൂപത്തിലുള്ള ഒരു അവാർഡിനോട് താൽപര്യമില്ലെങ്കിൽ അദ്ദേഹം അത് സ്വീകരിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കർ മാത്രം വാങ്ങിയാൽ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാൽ മതി. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാൽ അദ്ദേഹം അഭിനയം നിർത്തുമെന്നാണ് പറഞ്ഞത്. ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. ശുദ്ധ വിവരക്കേടും സ്ത്രീവിരുദ്ധതയുമാണ് അലൻസിയറിന്റെ പരാമർശം. എനിക്ക് ഒരു കുറ്റബോധവുമില്ല, ഞാൻ സത്യസന്ധമായാണ് പറഞ്ഞത് എന്നാണ് അദ്ദേഹം ഈ വിവാദത്തെക്കുറിച്ച് ഒരു ചാനലിൽ പറഞ്ഞത്.

പിന്നെ എന്താണ് ഈ കരുത്തുള്ള പുരുഷ പ്രതിമ. സ്ത്രീയ്ക്ക് കരുത്തില്ല എന്നാണോ പറയുന്നത്. സ്ത്രീ രാജ്യം ഭരിച്ചിട്ടുണ്ട്, ബഹിരാകാശത്ത് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളെ ആലോചിച്ചാണ് സഹതാപം തോന്നുന്നത്. ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകൾ എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും. കുറച്ച് മാന്യതയുണ്ടെങ്കിൽ അവാർഡ് തിരിച്ചു കൊടുക്കണം. കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ അങ്ങനെയാണ്
ചെയ്യേണ്ടത്‌.

ഒരു ശില്പം വാങ്ങുമ്പോൾ പ്രലോഭനം തോന്നുന്നു എന്ന് പറയുന്നതിൽ എന്താണ് ഉദ്ദേശിക്കുന്നത്. സർക്കാർ ശക്തമായ താക്കീത് നൽകണം. അവിടെ വേറെ പുരസ്‌കാരം വാങ്ങിയ സ്ത്രീകളുണ്ടായിരുന്നു. ആരെങ്കിലും അവിടെ വച്ച് പ്രതികരിച്ചോ? ആർക്കെങ്കിലും അതിനുള്ള ആർജ്ജവം ഉണ്ടായോ-