പാപ്പുവിനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അമൃത, വീഡിയോ വൈറൽ

വർഷങ്ങൾക്കു മുന്നെ പട്ടുപാവാടയൊക്കെ ഇട്ട് തനിനാടനായി വന്ന പാട്ടുകാരി അല്ല അമൃത സുരേഷ് ഇപ്പോൾ.  വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാണ്.കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു.റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്.ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നുഅധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം.അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത.നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്.

ഇപ്പോളിതാ ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.അച്ഛൻ, അമ്മ, മകൾ പാപ്പു, അനിയത്തിയും ഗായികയുമായ അഭിരാമി എന്നിവർക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു അമൃതയുടെ ക്രിസ്മസ് ആഘോഷം. ഇതിന്റെ വിഡിയോ തന്റെ യൂ ട്യൂബ് ചാനലിലും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് വീഡിോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്.2010ൽ റിയാലിറ്റി ഷോയുടെ സ്‌പെഷ്യൽ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാൽ 2016ൽ ഇരുവരും വിവാഹമോചിതരായി.