ചട്ടയും മുണ്ടുമുടുത്ത്, മുണ്ട് മടക്കിക്കുത്തി അച്ചായത്തി ലുക്കിൽ അനാർക്കലി മരക്കാർ

യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരം​ഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ.ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആനന്ദത്തിലും അതിന് ശേഷമുള്ള ഉയരെയിലും വിമാനത്തിലായാലും അനാർക്കലി സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്.. ഇപ്പോഴിതാ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള അനാർകലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പള്ളിപെരുനാൾ വൈബ്സ് എന്ന ക്യാപ്ഷനോടെ തനി കോട്ടയം അച്ചായത്തിമാരെ പോലെ ചട്ടയും മുണ്ടും ഉടുത്ത് നിൽക്കുന്ന ചിത്രമാണ് അനാർക്കലി പോസ്റ്റ് ചെയ്തത്. സ്വിമ്മിങ് പൂളിൽ മുങ്ങി നനഞ്ഞ് മുണ്ട് മടക്കി കുത്തിയാണ് അനാർക്കലിയുടെ നിൽപ്പ്. ലൈറ്സ് ഓൺ ക്രീയേഷൻസിന് വേണ്ടി അരുൺ അശോകനാണ് അനാർക്കലിയുടെ ചിത്രങ്ങൾ എടുത്തത്.

ഈ വർഷം ഒരു സിനിമയിൽ അഭിനയിച്ച താരം ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്.അപ്പനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്.വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നതും ഉണ്ട്.അടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാർക്കലി.അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി പറഞ്ഞു.