എന്നെ കണ്ടാല്‍ കാവ്യ ചേച്ചിയെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അനു സിത്താര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലത്തില്‍ ആരാധകരുടെ പ്രിയ താരമായി മാറാന്‍ അനുവിനായി. ഒട്ടുമിക്ക യുവ നടന്മാരുടെ എല്ലാവരുടെയും കൂടെ അഭിനയിക്കാനും അനുവിനായി. താരം വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മണിയറയിലെ അശോകന്‍, മാമാങ്കം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകള്‍ ഒന്നും കാണിക്കാത്ത താരമെന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്. പലരും തന്നെ കാണാന്‍ കാവ്യ മാധവനെ പോലുണ്ടെന്ന് പറഞ്ഞതിനെ കുറിച്ച് മനസ് തുറക്കുകയാണ് അനു.

‘കാവ്യ ചേച്ചിയെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നെ കണ്ടാല്‍ കാവ്യ ചേച്ചിയെ പോലെയുണ്ടെന്നൊക്കെ പലരും പറഞ്ഞു കേള്‍ക്കുമ്‌ബോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, അങ്ങനെ എനിക്ക് പ്രിയപ്പെട്ട കാവ്യ ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്’, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര വ്യക്തമാക്കി.

അതേസമയം, അനുരാധ ക്രൈം നമ്പര്‍ 59/2019, മോമോ ഇന്‍ ദുബൈ, വാതില്‍, സന്തോഷം എന്നീ ചിത്രങ്ങളാണ് അനു സിത്താരയുടെതായി ഇനി പുറത്തുവരാണുള്ളത്.