ഐ ലവ് യു അക്ക, സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രൊപ്പോസലിനെ കുറിച്ച് ആപര്‍ണ ദാസ്

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ നടിയാണ് അപര്‍ണ ദാസ്. ഞാന്‍ പ്രകാശനിലൂടെ തുടക്കം കുറിച്ച നടി മനോഹരം എന്ന ചിത്രത്തിലൂടെ നായികയായി. വിജയ് ചിത്രം ബീസ്റ്റിലും ശ്രദ്ധേയ വേഷത്തില്‍ നടി എത്തി. ഇപ്പോള്‍ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

സോഷ്യല്‍ മീഡിയ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചാല്‍ അപര്‍ണയുടെ ഉത്തരമിങ്ങനെ..’എല്ലാ പെണ്‍കുട്ടികള്‍ക്കും വരുന്നത് പോലെ ഹായ്, ഹലോ, എന്നൊക്കെയുള്ള മെസേജുകള്‍ എനിക്കും വരാറുണ്ട്. ഇപ്പോള്‍ തമിഴില്‍ നിന്നും ഐ ലവ് യു അക്ക എന്ന് പറഞ്ഞൊക്കെ മെസേജുകള്‍ കിട്ടാറുണ്ട്. ഇപ്പോഴാണ് അക്ക എന്നുള്ള വിളി വന്നത്. അതിപ്പോള്‍ പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കഴിയുമ്പോള്‍ മെസേജുകള്‍ വരാറുണ്ട്. ചിലപ്പോള്‍ റിയല്‍ അക്കൗണ്ടിന് പകരം ഫേക്ക് ആയിരിക്കും. കിട്ടിയാല്‍ കിട്ടട്ടെ എന്ന മനോഭാവമാണ് അവര്‍ക്കെന്നും നടി പറയുന്നു’.

നടന്‍ വിജയിയുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും അപര്‍ണ പറഞ്ഞു.. ഹായ്, ഹലോ, സുഖമാണോ സാര്‍.. എന്നൊക്കെ ഞാന്‍ അങ്ങോട്ടേക്ക് മെസേജ് അയക്കും. തിരിച്ചും ഹൗ ആര്‍ യു മാ.. എന്ന് പുള്ളിയും മറുപടി തരും. ഞാനാണ് സാറിന് എപ്പോഴും അങ്ങോട്ട് മെസേജ് അയക്കുന്നത്. ‘സാര്‍, ഒത്തിരി കാലമായല്ലോ, നിങ്ങളെ മിസ് ചെയ്യുന്നു’ എന്നൊക്കെ മെസേജ് അയക്കും. അദ്ദേഹം വളരെ സ്വീറ്റ് ആണ്. പുള്ളിക്കാരന്‍ ഒന്നും ചെയ്തില്ലെങ്കിലും നമ്മളോട് സംസാരിച്ചില്ലെങ്കില്‍ പോലും ഇഷ്ടം വരും. അങ്ങനെ തോന്നുന്ന ഒരാളാണ് വിജയ്.

നമ്മുടെ കുടുംബത്തിലുള്ള ഒരാളായിട്ടൊക്കെ തോന്നും. വിജയ് എന്ന് പറയുന്ന സൂപ്പര്‍താരത്തെക്കാളും വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്കും പുള്ളിയോട് ഭയങ്കര ഇഷ്ടമാണ്. ആള് കുറച്ച് സൈലന്റാണ്. അതിനര്‍ഥം മസില് പിടിച്ചിരിക്കുന്ന ജാഡക്കാരന്‍ ആണെന്നല്ല. അത് പുള്ളിയുടെ സ്വഭാവമാണെന്നും അപര്‍ണ പറയുന്നു.